കണ്ണൂരില്‍ നിന്നും വിമാനം കയറിയ വിവാദം: സര്‍ക്കാര്‍ ചെലവില്‍ സി.പി.എം നേതാക്കളുടെയും ബന്ധുക്കളുടെയും സുഖയാത്ര


കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള ഉദ്ഘാടന ദിനത്തിലെ യാത്ര തന്നെ വിവാദമായി. ഇന്നലെ വിമാനത്താവള ഉദ്ഘാടനത്തിന് ശേഷം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ ആഭ്യന്തര സര്‍വീസില്‍ സര്‍ക്കാര്‍ ചെലവില്‍ സിപിഎം നേതാക്കളുടെയും കുടുംബാംഗങ്ങളും നടത്തിയ യാത്രയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇതായി രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് വേണ്ടി ടിക്കറ്റെടുത്തത് സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെകാണ്.

ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മൂന്നു മണിക്ക് വിമാനത്താവളത്തിലെ ആദ്യ ആഭ്യന്തര സര്‍വീസ് മുഖേനയാണ് തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഒപ്പമായിരുന്നു സിപിഎം നേതാക്കളും കുടുംബാംഗങ്ങളും യാത്ര ചെയ്തത്. സര്‍ക്കാര്‍ ചെലവിലാണ് 63 പേര്‍ ഗോ എയര്‍ വിമാനത്തില്‍ യാത്ര ചെയ്തത്. ഇവര്‍ക്കായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ടിക്കറ്റ് ബുക്കിങ് സര്‍ക്കാര്‍ നടത്തിയത്. ഇവരില്‍ പലരും കേവലം വിമാനയാത്രക്ക് വേണ്ടി മാത്രമാണ് തിരുവനന്തപുരത്തേക്ക് പോയതെന്നും റിപ്പോര്‍ട്ടകളുണ്ട്. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. പ്രളയ കെടുതികളുടെ പേര് പറഞ്ഞ് ചെലവ് ചുരുക്കുന്നതായി അവകാശപ്പെടുന്ന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?