ഒടിയന്‍ സ്റ്റാര്‍ മുതല്‍ വിവിധതരം എല്‍ഇഡി ലൈറ്റുകള്‍ വരെ, ക്രിസ്തുമസ് വിപണി സജീവമാകുന്നു

കോട്ടയം: (www.kvartha.com 15.12.2018) ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ക്രിസ്തുമസ് വിപണി സജീവമാകുന്നു. വിപണിയെ കയ്യടക്കി അലങ്കാര വസ്തുക്കളുടേയും നക്ഷത്രങ്ങളുടേയും പുല്‍ക്കൂടുകളുടേയും വിപുലമായ ശേഖരമൊരുക്കി വ്യാപാരികള്‍ വിപണിയെ സജ്ജരാക്കിയിട്ടുണ്ട്.

ക്രിസ്തുമസ് ദിനങ്ങള്‍ അടുത്തതോടെ വഴിയോരങ്ങള്‍ കയ്യേറി കരകൗശലക്കാര്‍ സ്വയം നിര്‍മിക്കുന്ന നക്ഷത്രങ്ങളുടെ വില്പനയും സജീവമായിട്ടുണ്ട്. രാത്രിയില്‍ പ്രകാശപൂരിതമാകുന്ന നക്ഷത്രങ്ങളും കാഴ്ച വസ്തുക്കളും കണ്ണുകള്‍ക്ക് നവ്യാനുഭവമാണ് നല്‍കുന്നത്. ക്രിസ്മസ് കടകളില്‍ വിവിധ നിറത്തിലും തരത്തിലും വലുപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

Odiyan star , led light etc in Christmas markets, Kottayam, News, Religion, Business, Trending, Kerala

55 രൂപയുടെ ചെറിയ നക്ഷത്രങ്ങള്‍ മുതല്‍ 4000 രൂപാ വരെ വിലയുള്ളവ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കാലാകാലങ്ങളായി വീടുകളെ അലങ്കരിക്കുന്ന വാല്‍ നക്ഷത്രങ്ങളും ഏറെയാണ്. പുതിയ തരത്തിലുള്ള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.

ഒടിയന്‍, 2.0 തുടങ്ങിയ സിനിമാ പേരുകളിലുള്ള നക്ഷത്രങ്ങളും ആകര്‍ഷണീയമാണ്. പ്ലാസ്റ്റിക് രൂപത്തില്‍ ഇലിമിനേഷന്‍ ബള്‍ബുകള്‍ പതിപ്പിച്ച ഫാന്‍സി നക്ഷത്രങ്ങളാണ് ഈ വര്‍ഷത്തെയും താരം. നക്ഷത്രങ്ങളേക്കാള്‍ മുന്നില്‍ വിവിധതരം ഇല്യൂമിനേഷന്‍ ലൈറ്റുകളുടെ മായികലോകവും ഉപഭോക്താക്കള്‍ക്കായി വിവിധ വ്യാപാരികള്‍ തയ്യാറാക്കിയിട്ടുണ്ട്.

മുന്നൂറ് ബള്‍ബുകളടങ്ങിയ എല്‍ ഇ ഡി സെറ്റുകള്‍ക്ക് 2500, 1500 രൂപ ഈടാക്കി വരുന്നു. ഈ വര്‍ഷം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതും ഇല്യൂമിനേഷന്‍ ഐറ്റങ്ങളിലാണ്. പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിനും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടുകൂടിയ ഇല്യൂമിനേഷന്‍ ലൈറ്റുകള്‍ വാങ്ങുന്നവര്‍ ഏറെയാണ്. ഇല്യൂമിനേഷന്‍ ചെയ്ത ട്രീകളും വിവിധ നക്ഷത്രങ്ങളും ഇത്തവണ ലഭ്യമാണ്. എല്‍ ഇ ഡി റൊട്ടേഷന്‍ ബള്‍ബുകളും വിപണിയില്‍ താരമായിട്ടുണ്ട്. വിവിധ നിറത്തിലും തരത്തിലും വിലയിലുമുള്ള വര്‍ണ ബള്‍ബുകള്‍ ആകര്‍ഷകങ്ങളാണ്.

നഗരത്തിലെ വിപണികള്‍ ഏറെയും ആശ്രയിച്ചിരിക്കുന്നത് കൊച്ചിയിലെയും കോട്ടയത്തെയും മൊത്ത വ്യാപാര ക്രിസ്മസ് വിപണിയെ ആണ്. ജനജീവിതം തിരക്കിലേക്ക് മാറിയതോടെ നഗരപ്രദേശങ്ങളില്‍ പലരും സ്വയം നിര്‍മിക്കുന്ന പുല്‍ക്കൂടുകളും ഉപേക്ഷിച്ചു കഴിഞ്ഞു. വിപണിയില്‍ ഇത്തരക്കാര്‍ക്കായി റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ യഥേഷ്ടം തെരെഞ്ഞെടുക്കുന്നതിന് സാധിക്കുംവിധമാണ് സജ്ജമാക്കിയിരിക്കുന്നത്.

എന്നാല്‍ ഒരിക്കല്‍ വാങ്ങിയ കൂടുകള്‍ പലതവണ ഉപയോഗിക്കാമെന്നതിനാല്‍ ഏറെ സ്‌റ്റോക്ക് ചെയ്യുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സാമ്പത്തിക രംഗത്തെ തകര്‍ച്ച ക്രിസ്മസ് വിപണിക്കും തിരിച്ചടിയായിരിക്കുകയാണ്.

വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്തും മോശമായ അവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. ആഘോഷ രാവിന് ഇനിയും ദിവസങ്ങള്‍ അവശേഷിക്കെ വിപണിയും കച്ചവടവും കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ വ്യാപാരികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Odiyan star , led light etc in Christmas markets, Kottayam, News, Religion, Business, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?