ഗൂഡല്ലൂരില്‍ നിന്ന് ബസില്‍ കൊണ്ടുവന്ന കാട്ടിറച്ചി വഴിക്കടവില്‍ പിടികൂടി

എടക്കര: (www.kvartha.com 15.12.2018) തമിഴ്‌നാട്ടില്‍ നിന്ന് നാടുകാണി ചുരംവഴി ബസില്‍ കൊണ്ടുവന്ന മാംസം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ പിടികൂടി. ഗൂഡല്ലൂരില്‍ നിന്ന് നിലമ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നിന്നാണ് മാംസം പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനം, എക്‌സൈസ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

Forest meat seized in Vazhikkadavu, News, Local-News, bus, Crime, Criminal Case, Kerala

പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് ബസിന്റെ റാക്കില്‍ ഒളിപ്പിച്ച നിലയിലാണ് മാംസം കണ്ടെത്തിയത്. ആറ് കിലോ തൂക്കമുണ്ട്. ബസ് ഗൂഡല്ലൂരില്‍നിന്ന് പുറപ്പെടുമ്പോള്‍ റാക്കില്‍ പൊതി ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കണ്ടക്ടര്‍ പറഞ്ഞു. ഏത് തരം മൃഗത്തിന്റെതാണ് മാംസം എന്നറിയാനായി സാംപിള്‍ പരിശോധനക്ക് അയച്ചു. കേസ് തമിഴ്‌നാട് വനം വകുപ്പിന് കൈമാറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Forest meat seized in Vazhikkadavu, News, Local-News, bus, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?