മൂന്നാറില്‍ സന്ദര്‍ശകര്‍ കുറയുന്നു; തിരിച്ചടിയായത് മഴക്കെടുതികളും അടിക്കടിയുണ്ടാകുന്ന സമരവും ഹര്‍ത്താലുകളും

മൂന്നാര്‍: (www.kvartha.com 04.12.2018) മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. മഴക്കെടുതികളും അടിക്കടിയുണ്ടാകുന്ന സമരവും ഹര്‍ത്താലുകളുമാണ് തിരിച്ചടിയായത്. ട്രാവല്‍ ഏജന്‍സികളടക്കം സഞ്ചാരികളുമായി മറ്റ് വിനോദസഞ്ചാര മേഖലകളിലേയ്ക്ക് പോകുന്ന അവസ്ഥയാണ് ഇപ്പോള്‍. മൂന്നാറില്‍ അനുദിനം സഞ്ചാരികളുടെ തിരക്കൊഴിയുകയാണ്.

ഹര്‍ത്താലുകളില്‍നിന്ന് മുന്നാറിനെ ഒഴിവാക്കണം എന്ന് റിസോര്‍ട്ട് ഉടമകളും വ്യാപരികളും കൂട്ടായ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ആക്രമണം ഭയന്ന് കട തുറക്കാന്‍ കഴിയാത്ത സാഹചര്യമാണിവിടെ.

Steep fall in tourist arrivals in Munnar, Munnar, Travel & Tourism, Harthal, Strike, Visitors, Rain, Idukki, Kerala.

കനത്ത മഴയില്‍ മൂന്നാര്‍ പെരിയവാര പാലം തകര്‍ന്നതും മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ കടന്നുവരവിനെ ബാധിച്ചു. ഇത് മൂന്നാറിന്റെ നട്ടെല്ലായ വ്യാപാര മേഖലയ്ക്കും വലിയ തിരിച്ചടിയായി.

ഓട്ടോ ടാക്‌സി മേഖലയും പ്രതിസന്ധിയിലായി. പ്രളയത്തില്‍ പാടേ തകര്‍ന്ന മൂന്നാറിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടുക്കി ജില്ലയ്ക്ക് തന്നെ വലിയ പ്രതീക്ഷയായിരുന്നു. മഞ്ഞുകാലം സജീവമാകുന്നതോടെ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിന്റെ വിനോദസഞ്ചാര മേഖല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Steep fall in tourist arrivals in Munnar, Munnar, Travel & Tourism, Harthal, Strike, Visitors, Rain, Idukki, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?