പ്രളയദുരിതത്തിന് കൈത്താങ്ങ്; ഗണിത ഗവേഷകന്റെ കേരള മാരത്തണ്‍ സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.12.2018) പ്രളയം തകര്‍ത്ത കേരളത്തിന് കൈത്താങ്ങാകാന്‍ ഗണിതഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍.തോമസിന്റെ കേരള മാരത്തണിന് കാസര്‍കോട് ജില്ലയില്‍ സമാപനമായി. നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്ത മാരത്തണ്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം തലപ്പാടിയിലാണ് സമാപനം കുറിച്ചത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിട്ട കേരളത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ പൊതു സമൂഹത്തിനു പ്രചോദനം നല്‍കാനാണു തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓടിത്തീര്‍ത്തതെന്ന് ജോര്‍ജ് ആര്‍. തോമസ് പറഞ്ഞു. നവകേരള നിര്‍മ്മിതിക്കായി വലിയൊരു സംഖ്യ ചിലവഴിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് സ്വരൂപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കലാണു മാരത്തണിലൂടെ ലക്ഷ്യമിട്ടത്. അമ്പതു വര്‍ഷത്തോളമായി അമേരിക്കയിലും മറ്റുമായി ഗണിത ഗവേഷണത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സജീവമായ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയാണ് മാരത്തണിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്.   രാവിലെ ആറരയോടെ ആരംഭിച്ച് ഉച്ചയോടെ ഏകദേശം 20 മുതല്‍ 25 കിലോമീറ്റര്‍വരെ ഓടിത്തീര്‍ക്കുന്ന ജോര്‍ജ് തോമസ് പിന്നീട് വൈകുന്നേരം വരെ പരിസര പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും ഗണിത ക്ലാസ് എടുക്കും. വിദ്യാര്‍ത്ഥികളോട് സംവദിക്കന്നതിലൂടെ ശ്രമകരമായ ഈ യജ്ഞത്തിനുള്ള ഊര്‍ജം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹൈവേകളിലെ സമീപത്തായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച അദ്ദേഹം മറ്റു രാജ്യങ്ങള്‍ മാലിന്യ പ്രശ്‌നം എങ്ങനെ പരിഹരിക്കുന്നതെന്ന് നമ്മള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരള മാരത്തണ്‍; ജോര്‍ജ് തോമസിന് സ്വീകരണം നല്‍കി, ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ചു

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിനായി പൊതുസമൂഹത്തിന് പ്രചോദനം നല്‍കാന്‍ കേരള മാരത്തണ്‍ നടത്തിയ ഗണിത ഗവേഷകനും അമേരിക്കയിലെ പ്രമുഖ ഗണിത വിദ്യാഭ്യാസ പ്രചാരകനുമായ കനേഡിയന്‍ മലയാളി പ്രഫ. ജോര്‍ജ് ആര്‍. തോമസിന് കേന്ദ്രകേരള സര്‍വകലാശാലയില്‍ സ്വീകരണം നല്‍കി. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ജോര്‍ജ് ആര്‍. തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

നവകേരള നിര്‍മ്മിതിക്കായി എഴുപത്തിരണ്ടാം വയസ്സിലും കേരളത്തിലുടനീളം ഓടിത്തീര്‍ത്ത ജോര്‍ജ് തോമസ് നമ്മുടെ സമൂഹത്തിന് പ്രചോദനമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ പറഞ്ഞു. ചെറിയ ലക്ഷ്യങ്ങള്‍വച്ച് അവയെ പ്രാപിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടമാണെന്നും എപ്പോഴും വലിയ ലക്ഷ്യങ്ങള്‍ മാത്രമേ മനസ്സില്‍ സൂക്ഷിക്കാവൂ എന്നും മൈക്കല്‍ ആഞ്ചലോയെ ഉദ്ധരിച്ച് ജോര്‍ജ് തോമസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. 150 വര്‍ഷത്തോളമായി പ്രഹേളികയായി തുടരുന്ന റീമാന്‍ ഹൈപ്പോതീസിസ് പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയായിരിക്കണം വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം വെക്കേണ്ടതെന്നും ഗണിത ഗവേഷണത്തില്‍ ഇനിയും കൂടുതല്‍ മുന്നേറാനുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് മേധാവി പ്രൊഫ. കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ബയോളജിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡെന്നിസ് തോമസ്, പ്രൊഫ. വിന്‍സന്റ് മാത്യു, അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Prof. George Thomas's Kerala Marathon end
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?