എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദിച്ച കേസില്‍ സി സി ടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ഉത്തരവ്

കൊല്ലം: (www.kvartha.com 19.12.2018) കരുനാഗപ്പള്ളിയില്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനെ നടുറോഡിലും ലോക്കപ്പിലും വെച്ച് കരുനാഗപ്പള്ളി അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടപടി തുടങ്ങി. ഇക്കഴിഞ്ഞ ആഗസ്ത് ആറാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം.

മര്‍ദനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന വിധത്തിലാണ് കളവായ വിവരങ്ങള്‍ കാണിച്ചു പോലീസ് കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ഹാജരാക്കിയത്. സമീപത്തുള്ള കടയിലെ സി സി ക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോലും ലഭ്യമായിരിക്കെ അതൊന്നും പരിശോധിക്കാതെ മിതമായ ബലപ്രയോഗം മാത്രമേ നടത്തിയുള്ളൂ എന്നാണു പോലീസിന്റെ റിപ്പോര്‍ട്ട്.

Commission ordered to produce the CCTV footage in the case of police attack engineering student, Kollam, News, Crime, Criminal Case, Police, attack, Engineering Student, Report, Kerala.

അഖിലിനെ യാതൊരു പ്രകോപനവുമില്ലാതെ തൂക്കിയെടുത്തു ജീപ്പിലെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ലഭ്യമാണ്. സ്‌കൂട്ടര്‍ ഗതാഗത തടസം ഉണ്ടാക്കുന്ന നിലയില്‍ പാര്‍ക്ക് ചെയ്തതിനു ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും അതിനാല്‍ മിതമായ ബലപ്രയോഗം നടത്തി സ്‌റ്റേഷനില്‍ കൊണ്ടുപോയി പെറ്റി കേസെടുത്തു എന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സ്‌കൂട്ടര്‍ അഖിലിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ല. സ്‌കൂട്ടറിന്റെ ഉടമ അവിടെ തന്നെ ഉണ്ടായിരിക്കെ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമില്ല. അഖിലിനെതിരെ എടുത്ത കേസും കള്ളക്കേസായിരുന്നു എന്ന് വ്യക്തമാണ്. സ്‌റ്റേഷനില്‍ നിന്നും വിടുന്നതിനു 100 രൂപ അടക്കണമെന്ന് കാണിച്ചു അത് വാങ്ങി കള്ളക്കേസ് പോലീസ് എടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദനത്തിന് വിധേയനായ അഖില്‍ അഞ്ചു ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതൊന്നും പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ല.

അഖിലിന്റെ പരാതിയില്‍ നാളിതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കേസ് പരിഗണിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോം സ്‌റ്റേഷനിലെയും മറ്റും സി സി ക്യാമറ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. നേരിട്ട് ഹാജരായ എസ്.ഐ തെളിവുകള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കണമെന്നും വേണ്ടിവന്നാല്‍ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തുന്നത് ആലോചിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അഖിലിന് വേണ്ടി അഡ്വ. ബോറിസ് പോള്‍, അഡ്വ മോഹനന്‍ പിള്ള എന്നിവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Commission ordered to produce the CCTV footage in the case of police attack engineering student, Kollam, News, Crime, Criminal Case, Police, attack, Engineering Student, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?