ആശങ്ക ഒഴിയാതെ ഇന്തോനേഷ്യ; വീണ്ടും സുനാമി ഭീഷണി
അനക് ക്രാക്കത്തൂവ അഗ്നിപര്‍വ്വത ദ്വീപില്‍ പൊട്ടിത്തെറിയും ലാവ പ്രവാഹവും തുടരുന്ന സാഹചര്യത്തില്‍ വീണ്ടും സുനാമിക്ക് സാധ്യതയുള്ളതായി ഇന്തോനേഷ്യന്‍ ദുരന്ത നിവാരരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. സുന്‍ഡ കടലിടുക്കിന്റെ തീരപ്രദേശത്തുള്ള ബീച്ചുകളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പില്ലാത വന്ന സുനാമിക്ക് കാരണം അഗ്നിപര്‍വ്വത സ്‌ഫോടനവും അനക് ക്രാക്കതൂവ ദ്വീപിന് സമീപം കടലിന് അടിയിലുണ്ടായ മണ്ണിടിച്ചിലുമാണെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രാക്കത്തൂവ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നാണ് അനക് ക്രാക്കത്തൂവ ദ്വീപം രൂപംകൊണ്ടത്.
Powered by Info News For You
Comments
Post a Comment