കാടിനൊരു കടം, കേട് വരാത്തൊരിടം; നിലമ്പൂര്‍ യാത്രയിലെ ചിന്തകള്‍

യാത്രാവിവരണം/ ബി എ അസ്‌റാര്‍

(www.kvartha.com 19.12.2018) രുവശങ്ങളിലും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍, കാടിനുള്ളിലൂടെ നീളുന്ന റെയില്‍ പാത, കാഴ്ചകള്‍ കണ്ടുള്ള ഷൊര്‍ണുര്‍ - നിലമ്പൂര്‍ തീവണ്ടി യാത്ര അതിരാവിലെ കൂടിയാണെങ്കില്‍ അനുഭവഭേധ്യമായിരിക്കും. കൂറ്റന്‍ മരങ്ങള്‍ വിരിച്ച തണലും കാടിന്റെ നിശബ്ദതയും ഒരനുഭൂതിയാണ്. പച്ചപ്പ് കൊണ്ട് തന്നെ പ്രശസ്തിയാര്‍ജ്ജിച്ച റെയില്‍പാത കൂടിയാണിത്.

പലരും പോയിട്ടുള്ളതും, അതിന്റെ മനോഹാരിതയെ കുറിച്ച് ഫോട്ടോ, വീഡിയോ അടക്കമുള്ള യാത്രാ  വിവരണങ്ങളെ കുറിച്ച് അറിവുള്ളവരാവാം. ഒരു വട്ടമൊന്ന് പോയി കാണേണ്ട ഇടം തന്നെയാണ് തേക്കിന്റെ നാടായ നിലമ്പൂര്‍.

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വേറെയും സ്ഥലങ്ങളുണ്ട് അവിടെ. ബംഗ്ലാവ് കുന്ന് സ്‌കൈവാക്, കനോലി പ്ലോട്ട്, നിലമ്പൂര്‍ കാടുകള്‍, ആഢ്യന്‍പാറ വെള്ളച്ചാട്ടം ഒക്കെയാണ് ചിലത്. പ്രകൃതി ഭംഗി ആസ്വദിക്കാനായി വിവിധ ഇടങ്ങളിലേക് പോവുന്നവരാണ് നമ്മള്‍. യാത്ര എന്നത് വികാരവും ആവേശവുമാക്കി യുവാക്കളും കൗമാരങ്ങളും മുമ്പേ ആരും അത്രക്ക് അറിയാത്ത സ്ഥലങ്ങളെ 'കണ്ടെത്തി' ചെന്നെത്തി, നമ്മുടെ നാടിനെ 'എക്‌സ്‌പ്ലോര്‍' ചെയ്യുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹം തന്നെയാണ്.

അങ്ങനെ നാം അനുഭവിക്കുന്ന പ്രകൃതിയുടെ ആവാസ വ്യവസ്ഥക്ക് കോട്ടംവരുത്തും വണ്ണം അതിനോട് നമ്മള്‍ പെരുമാറിയപ്പോള്‍ നമുക്ക് കിട്ടിയ പാഠം ആയിട്ടായിരുന്നു പ്രളയം നമ്മിലേക്ക് വന്നത് ആരും മറന്ന് കാണില്ല. ഒരു യാത്ര ആ മേഖലകളിലേക്ക് കൂടി ആവേണ്ടതുണ്ട് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു, ആ അടയാളങ്ങളെ തൊട്ട് അറിയാന്‍.

ഇനി കാടിന്റെ നിശബ്ദതയിലേക് ഒന്ന് ചെവിയോര്‍ത്താല്‍ കേള്‍ക്കാം, അതിന്റെ സ്വരങ്ങളെ, കാറ്റുവീശിക്കൊണ്ട്, മരച്ചില്ലകളില്‍ നിന്ന് മാറിമാറി പറക്കുന്ന കുരുവികളുടെ ശബ്ദങ്ങളും ഒരു കടമാണ് ചോദിക്കുന്നത്.

അതെ, നമ്മള്‍ കാടിന് ഒരു കടം കൊടുക്കണം, നമ്മുടെ പരിശ്രമങ്ങളുണ്ടാവുന്നതും, സൂക്ഷ്മതയോടെ കാക്കുന്നതുമായ ഒരു 'ഇടം'. വിശ്വസ്തതയോടെയുള്ള ഈ കടത്തിന് തിരിച്ച് പതിന്മടങ്ങായി നമുക്ക് ലഭിക്കും, കാട് തരും.
Article, B.A. Asrar, Nilambur, Journey, Story of Nilambur journey

മേല്‍ സൂചിപ്പിച്ച നിലമ്പൂര്‍ റെയില്‍ പാതയോരത്തെ മരങ്ങള്‍ നട്ടത് അന്നത്തെ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്. അങ്ങനെ കാടിന് ഒരിടം കടം കൊടുത്തപ്പോള്‍ അത് തഴച്ച് വളര്‍ന്ന് നമുക്ക് കാഴ്ചകളും കുളിര്‍മ്മയുടെ അനുഭവങ്ങളും സമ്മാനിച്ചു.

അവയുടെ ഗുണങ്ങള്‍ ഏറെ അറിയുന്നവരാണ് നമ്മള്‍. ഇത്തരുണത്തില്‍ നമ്മുടെ ശ്രമങ്ങളിലൂടെ കേടുവരുത്താത്ത ഒരിടം വകയിരുത്താന്‍ തയ്യാറാവുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഇരുവശങ്ങളിലും പച്ച പുതച്ച്, നമുക്ക് ദൃശ്യമനോഹാരിതയും, ആനന്തവുമായി മാറി നമ്മിലേക് തിരിച്ച് നല്‍കുന്നതാണ്.

വികസനം എന്നാല്‍ അധികമാളുകളും, നടപ്പിലാകുന്നവര്‍ തന്നെയും ധരിച്ചുവച്ചിരിക്കുന്നത് ഒരു സ്ഥലത്തെ  മരങ്ങളും കാടും വെട്ടിവെടിപ്പാക്കിയാല്‍ വൃത്തിയായി എന്നും എന്നിട്ട് അവിടെ കെട്ടിടങ്ങള്‍ ഉണ്ടാവുക എന്നുമുള്ള അബദ്ധ സങ്കല്‍പവുമാണ്. ഇതുപോലെ 'കാട് ഇടങ്ങളെ' 'ക്ലിയര്‍ ഔട്ട്' ആകുന്ന രീതിയെ കരുതിയിരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പ്രളയത്തിന്റെ അടയാളങ്ങളെ  തൊടണം എന്ന് പറഞ്ഞ് വെച്ചത്.

ഒരു മരം വെട്ടുമ്പോള്‍ പത്ത് വേറെ നടണം എന്നതും പ്രവാചക വചനമായ 'ലോകാവസാനം എന്ന് അറിഞ്ഞാല്‍ കൂടി നീയൊരു മരം നടുക എന്നതൊക്കെ വിരല്‍ ചൂണ്ടുന്നത് നമ്മള്‍ കാടിനും പ്രകൃതിക്കും കൊടുക്കേണ്ട ആ കടത്തിലേക് ആണ്. അത് ഇരട്ടിയായി നമുക്ക് തിരിച്ച് തരും എന്നതിന് നമ്മുടെ യാത്രകള്‍ തന്നെയും സാക്ഷികളാണല്ലോ.

ഒരു ദിവസത്തെ ചെടി നടലിനപ്പുറം ആസൂത്രണത്തോടെ ഒരു ഇടത്തെ തിരഞ്ഞെടുത്ത്, ഭരണ നേതൃത്വത്തിന്റെയും, കൂട്ടായ്മകളുടെയും, കൂട്ടായപ്രവര്‍ത്തനത്തിലൂടെ ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടര്‍ നടപടിയായി ചെയ്യേണ്ടതാണ് ഈ കൃത്യം. കാടിനൊരുകടവുമായി കെട്ടുംകെട്ടി പ്രകൃതി സൗഹാര്‍ദവും സൗന്ദര്യവുമുള്ള ഇടങ്ങള്‍ ഉണ്ടാകുവാനുള്ള യാത്ര പുറപ്പെടാന്‍ നമുക്ക് ആവട്ടേ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, B.A. Asrar, Nilambur, Journey, Story of Nilambur journey 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?