വരുമാന നഷ്ടം നികത്താന്‍ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നു?

ശബരിമല: (www.kvartha.com 04.12.2018) വരുമാന നഷ്ടം നികത്താന്‍ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നതായി ആക്ഷേപം. നിര്‍മാണ തീയതി മുതല്‍ രണ്ടുമാസം കാലാവധിക്കുള്ളില്‍ വില്പന നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രസാദമായ അരവണയാണ് ഇത്തരത്തില്‍ വന്‍തോതില്‍ വില്‍പന നടത്തുന്നത്.

വില്പന കുറഞ്ഞതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ടിന്‍ അരവണയാണ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് നശിപ്പിച്ചുകളയേണ്ട അരവണ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തീയതി തിരുത്തിയാണ് നല്‍കുന്നതെന്നാണ് ആരോപണം. മുന്‍ വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിന് ടിന്‍ അരവണ കരുതല്‍ ശേഖരമായി വയ്ക്കുമ്പോഴും അരവണ ക്ഷാമം നേരിടുന്നത് പതിവായിരുന്നു.

Sabarimala Aravana sale controversy, Sabarimala Temple, News, Controversy, Allegation, Corruption, Religion, Kerala

മണ്ഡല മകരവിളക്ക് കാലത്തിന് മുന്നോടിയായി 28 ലക്ഷം ടിന്‍ അരവണയാണ് ദേവസ്വം ബോര്‍ഡ് കരുതല്‍ ശേഖരമായി നിര്‍മിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ നിര്‍മിച്ച അരവണ കെട്ടിക്കിടന്നതോടെയാണ് ഈ തീയതി തുടച്ചു നീക്കിയശേഷം നവംബര്‍ മാസത്തില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തി വില്‍പന നടത്തുന്നത്.

നിലവില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് നിര്‍മാണം ഇടയ്ക്ക് നിറുത്തിയിരുന്നു. വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോള്‍ ദിവസം അഞ്ച് കൂട്ട് അരവണയാണ് നിര്‍മിക്കുന്നത്. ഒരു കൂട്ടില്‍ 1000 ടിന്‍ വരും. ഒരുദിവസം 5000 ടിന്‍ അരവണ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. അരവണയില്‍ തീയതി തിരുത്തി വില്പന നടത്തിയിട്ടില്ലെന്നും കഴിഞ്ഞ മാസം അരവണ ടിന്‍ പാക്ക് ചെയ്യുന്ന സമയത്ത് വൈദ്യുതി നിലച്ചതിനെ തുടര്‍ന്നുണ്ടായ ടെക്‌നിക്കല്‍ പ്രശ്‌നമാണ് തീയതി മാറാന്‍ കാരണമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

വൈദ്യുതി നിലച്ചാല്‍ പിന്നീട് അരവണ മെഷീന്‍ സ്ഥാപിച്ച 8.8.13 എന്ന തീയതിയിലേക്ക് പോകും. ഇത്തരത്തില്‍ 250ല്‍പ്പരം അരവണ ടിന്നുകളില്‍ ഡേറ്റ് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അരവണ ടിന്നുകളിലെ തീയതിയാണ് തിരുത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ അരവണ ടിന്നുകളില്‍ പഴയ തീയതി മായ്ച്ചിട്ടുണ്ടെങ്കിലും ഇത് 8.8.18 എന്നുള്ളത് വ്യക്തമായി കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala Aravana sale controversy, Sabarimala Temple, News, Controversy, Allegation, Corruption, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?