ദുരഭിമാനക്കൊലയെ അതിജീവിച്ച കൗസല്യ വീണ്ടും വിവാഹിതയായി; ജാതിമതിലുകള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് ദമ്പതികള്‍
കോയമ്പത്തൂര്‍: (www.kvartha.com 10.12.2018) ഭര്‍ത്താവ് ദുരഭിമാനക്കൊലയ്ക്കിരയായതിനെ തുടര്‍ന്നു ജാതിവെറിക്കെതിരെ ശക്തമായി നിലകൊണ്ടു ശ്രദ്ധേയയായ കൗസല്യ വീണ്ടും വിവാഹിതയായി. ജാതിവിവേചനത്തിനെതിരെയുള്ള 'സ്വാഭിമാന' വിവാഹം പ്രോത്സാഹിപ്പിക്കാന്‍ ഇതര ജാതിയില്‍പ്പെട്ട പറ ഇശയ് (ചെണ്ടമേളം) കലാകാരന്‍ ശക്തിയെയാണു കൗസല്യ വിവാഹം കഴിച്ചിരിക്കുന്നത്. ഗാന്ധിപുരത്തു ലളിതമായ ചടങ്ങില്‍ പരസ്പരം മാലയിട്ടു വിവാഹം.
പഴനി സ്വദേശിയായ കൗസല്യ പൊള്ളാച്ചിയില്‍ വിദ്യാര്‍ഥിനിയായിരിക്കെയാണ് ഇതരജാതിയില്‍പെട്ട ഉദുമല്‍പേട്ട സ്വദേശി ശങ്കറിനെ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തോട് താല്‍പര്യമില്ലാതിരുന്ന കൗസല്യയുടെ വീട്ടുകാര്‍ ഇരുവരേയും വേര്‍പിരിക്കാനായിരുന്നു ശ്രമിച്ചത്. തുടര്‍ന്ന് 2016 മാര്‍ച്ച് 13ന് ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു സമീപം ഏതാനും പേര്‍ ചേര്‍ന്നു ശങ്കറിനെ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ കൗസല്യയ്ക്കും പരിക്കേറ്റു. കേസില്‍ കൗസല്യയുടെ പിതാവ് ചിന്നസ്വാമിയടക്കം 11 പേര്‍ അറസ്റ്റിലായി. കോടതി ചിന്നസ്വാമിയടക്കം ആറു പേര്‍ക്കു വധശിക്ഷ വിധിച്ചു.
സംഭവത്തിനുശേഷം പളനിയില്‍ നിന്നും ഡിണ്ടിഗലിലേക്ക് പോയ കൗസല്യ പിന്നീട് ജാതിവിവേചനത്തിനും ദുരഭിമാനക്കൊലകള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ശങ്കറിന്റെ വീട്ടില്‍ തുടര്‍ന്നു താമസിച്ചു സമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനായി ശങ്കറിന്റെ പേരില്‍ ട്രസ്റ്റുമുണ്ട്. ശങ്കറിന്റെ അച്ഛന്‍ വേലുസ്വാമി, മുത്തശ്ശി മാരിയമ്മാള്‍, അനിയന്‍ വിഘ്‌നേഷ് തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠനം പൂര്‍ത്തിയാക്കിയ ശക്തി 10 വര്‍ഷമായി നിമിര്‍വ് എന്ന പേരില്‍ സംഗീത ട്രൂപ്പ് നടത്തുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kausalya, whose Dalit husband was killed by her family, remarries in self-respect wedding ritual, Marriage, Religion, News, Trending, Murder, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment