റാസല്‍ ഖൈമയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
റാസല്‍ഖൈമ: (www.kvartha.com 24.12.2018) റാസല്‍ ഖൈമയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. റാസല്‍ ഖൈമയിലെ ഖറാന്‍ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍ (25) ആണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഷാര്‍ജയില്‍ കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
കാസര്‍കോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരന്‍ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. കഴിഞ്ഞ മൂന്നു വര്‍ഷമായി യു.എ.ഇ.യിലുള്ള ഇവര്‍ ആറുമാസം മുമ്പാണ് റാസല്‍ഖൈമയില്‍ എത്തുന്നത്.
ഖോര്‍ഖോറില്‍ റാക് പോര്‍ട്ട് ഹച്ച് സണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീണ്‍. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്. റാക് സൈഫ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് ക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രതിനിധി പുഷ്പന്‍ ഗോവിന്ദന്‍ പറഞ്ഞു.
Keywords: Malayali woman dies accident in Ras al khaimah, News, Accidental Death, Malayalees, Hospital, Dead, Dead Body, Family, Gulf, World.

Powered by Info News For You

Comments
Post a Comment