പശുവിനെ രാഷ്ട്രമാതാവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രമേയം; ബിജെപി സര്‍ക്കാര്‍ ഉടനടി പാസാക്കി

ഹിമാചല്‍പ്രദേശ്: (www.kvartha.com 14.12.2018) പശുവിനെ രാഷ്ട്രമാതാവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എുടെ പ്രമേയം. ഹിമാചല്‍ പ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗാണ് പ്രമേയം കൊണ്ടുവന്നത്. ബിജെപി സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുകയും ചെയ്തു.

''പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയില്‍ പെടുന്നില്ല. മാത്രമല്ല പാല്‍ നല്‍കാതായാല്‍ പശുക്കളെ എല്ലാവരും ഉപേക്ഷിക്കും. അതിനാലാണ് പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന പ്രമേയം കൊണ്ടുവന്നതിന് പിന്നിലെന്ന് അനിരുദ്ധ് സിംഗ് പറഞ്ഞു. പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഹിമാചല്‍ നിയമസഭയില്‍ നേരത്തെ ബില്‍ പാസാക്കിയിരുന്നു.
Himachal Pradesh, National, News, Cow, BJP, Congress, Himachal Assembly Passes Resolution to Declare Cow as ‘Mother of the Nation’

സെപ്റ്റംബറില്‍ ഉത്തരാഖണ്ഡ് നിയമസഭയും ഇതേ പ്രമേയം കൊണ്ടുവന്നിരുന്നു. പശുവിനെ ദേശീയമൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ ഹൈദരാബാദ് ഹൈക്കോടതിയും ഇതേ നിര്‍ദേശവുമായി മുന്നോട്ട് വന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Himachal Pradesh, National, News, Cow,  BJP, Congress, Himachal Assembly Passes Resolution to Declare Cow as ‘Mother of the Nation’ 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?