എം.എസ്.എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു
കുമ്പഡാജെ (www.evisionnews.co): 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ അടിസ്ഥാനത്തിലുള്ള കുമ്പഡാജെ പഞ്ചായത്ത് കൗണ്‍സില്‍ യോഗവും അനുമോദനവും പഞ്ചായത്ത് ലീഗ് ഓഫീസില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഷാനവാസ് മാര്‍പ്പനടുക്ക സ്വാഗതം പറഞ്ഞു. നൗഫല്‍ കുമ്പഡാജെ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സലാം ബെളിഞ്ചം മുഖ്യപ്രഭാഷണം നടത്തി. അലി തുപ്പക്കല്‍, മജീദ് ചക്കുടല്‍, ലത്തീഫ് മാര്‍പ്പനടുക്ക, ഇജാസ് ഇബ്രാഹിം, സിറാജ് അന്നടുക്ക, അന്‍വര്‍ കുമ്പഡാജെ, ഖലീല്‍ കുമ്പഡാജെ, ബാത്തിഷ കുദിങ്കല, ഫാറൂഖ്, അബ്ദുല്‍ ബാരി പ്രസംഗിച്ചു.
ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാഹിദ് കുമ്പഡാജെയെ അനുമോദിച്ചു. റിട്ടേണിംഗ് ഓഫീസര്‍ സക്കീര്‍ ബദിയടുക്ക കൗണ്‍സില്‍ നിയന്ത്രിച്ചു. ഭാരവാഹികള്‍: ഇജാസ് ഇബ്രാഹിം (പ്രസി), ബാത്തിഷ ബെളിഞ്ചം, ബാത്തിഷ കുതിങ്കില, ഖലീല്‍ കയ്യു കുമ്പഡാജെ (വൈസ് പ്രസി), സിറാജ് അന്നടുക്ക (ജന. സെക്ര), അബ്ദുല്‍ ബാരി ബെളിഞ്ച, സി.എച്ച് കബീര്‍ (ജോ. സെക്ര), അന്‍വര്‍ കുമ്പഡാജെ (ട്രഷ). അബു ജി.കെ അന്നടുക്ക (കലാവേദി കണ്‍), വാഹിദ് കുമ്പഡാജെ (കയികവേദി കണ്‍).
Powered by Info News For You

Comments
Post a Comment