കാസര്‍കോട്ട് പുതുവത്സര ദിനത്തില്‍ വനിതാ ഐ പി എസ് ഓഫീസര്‍ ചുമതലയേല്‍ക്കും; വനിതാ ഓഫീസറെത്തുന്നത് ചരിത്രത്തില്‍ ആദ്യമായി

കാസര്‍കോട്: (www.kasargodvartha.com 15.12.2018) കാസര്‍കോട്ട് പുതുവത്സര ദിനത്തില്‍ വനിതാ ഐ പി എസ് ഓഫീസര്‍ ചുമതലയേല്‍ക്കും. കര്‍ണാടക സ്വദേശിനി ഡി. ശില്‍പയാണ് കാസര്‍കോട് എ എസ് പിയായി ചുമതലയേല്‍ക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ഐ പി എസ് ഓഫീസര്‍ കാസര്‍കോട്ട് ചുമതലയേല്‍ക്കുന്നത്. ഡിസംബര്‍ 31ന് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ വിരമിക്കുന്നതിന്റെ ഭാഗമായാണ് വനിതാ ഐ പി എസ് ഓഫീസറെ കാസര്‍കോട് എ എസ് പിയായി നിയമിച്ചിരിക്കുന്നത്.
Lady IPS officer for Kasaragod, Kasaragod, News, Police, New Year.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഗവര്‍ണര്‍ക്കു വേണ്ടി അഡീ. സെക്രട്ടറി എം സി വത്സലകുമാരനാണ് പുറത്തിറക്കിയിരിക്കുന്നത്. കാസര്‍കോടിനെ കൂടാതെ ചേര്‍ത്തലയില്‍ ആര്‍ വിശ്വനാഥ്, തിരുവനന്തപുരം ശംഖുമുഖത്ത് ആര്‍ ഇലാംഗോ, മാനന്തവാടിയില്‍ വൈഭവ് സക്‌സേന, തലശ്ശേരിയില്‍ അരവിന്ദ് സുകുമാര്‍ എന്നിവരെയും ഐ പി എസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lady IPS officer for Kasaragod, Kasaragod, News, Police, New Year.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?