ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് പി.വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍

ഗൗങ്ചൗ: (www.kvartha.com 15.12.2018) ബാഡ്മിന്റന്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ആറാം സീഡായ സിന്ധുവിന്റെ മുന്നേറ്റം.

സ്‌കോര്‍: 21-16, 25-23. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജാപ്പനീസ് താരം നോസോമി ഒഖുഹാരയെ സിന്ധു നേരിടും.

BWF World Tour Finals: PV Sindhu Enters Final, Badminton, News, Sports, Winner, World

കഴിഞ്ഞദിവസം പന്ത്രണ്ടാം സീഡ് ബെയ് വന്‍ ഷാങ്ങിനെ 35 മിനിറ്റിനുള്ളില്‍ തോല്‍പ്പിച്ചാണ് സിന്ധു എ ഗ്രൂപ്പില്‍ ഏറ്റവും മുന്നിലെത്തിയത്. സ്‌കോര്‍ : 21-9, 21-15. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഒന്നാം സീഡ് ചൈനീസ് തായ്‌പേയിയുടെ തായ് സൂയിങ്ങിനെയും സിന്ധു വീഴ്ത്തിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യു.എസ്.എയുടെ സാങ് ബെയ്‌വാനും സിന്ധുവിന് മുന്നില്‍ വീണു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BWF World Tour Finals: PV Sindhu Enters Final, Badminton, News, Sports, Winner, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?