ഭീകരരും സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ബാല നടനായി ബോളിവുഡിലെത്തിയ താരം
ശ്രീനഗര്‍: (www.kvartha.com 14/12/2018) ഭീകരരും സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ബാല നടനായി ബോളിവുഡിലെത്തിയ താരമെന്ന് വിവരം. കാശ്മീരിലെ അവസ്ഥ വിവരിച്ച ബോളിവുഡ് ചിത്രം ഹൈദറില്‍ അഭിനയിച്ച താരമാണ് ഭീകരസംഘവും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പതിന് ബന്ദിപോറയിലെ ഹാജിനില്‍ 18 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം ഒരു ലഷ്‌കറെ തയിബ ഭീകരനെയും ഭീകരസംഘത്തിന് ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെയും വധിച്ചിരുന്നു.
ഹൈദര്‍ സിനിമയില്‍ അഭിനയിച്ച സാഖിബ് ബിലാല്‍, സമീപവാസിയായ ഒമ്പതാം ക്ലാസുകാരന്‍ കുട്ടി എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. നാലു മാസം മുമ്പ് വീട്ടില്‍നിന്ന് ബിലാലിനെ കാണാതായിരുന്നു. ഇവരെ ബന്ധുക്കള്‍ തിരയുന്നതിനിടെയാണ് സംഭവം.
സാമ്പത്തികമായി ഭദ്രമായ കുടുംബത്തില്‍ നിന്നുള്ള ബിലാല്‍ ഭീകരര്‍ക്കൊപ്പം ചേരാനുള്ള കാരണം ബന്ധുക്കള്‍ക്ക് ഇന്നും അജ്ഞാതമാണ്. ഒപ്പം കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരന്‍ സമീപത്തെ ദരിദ്ര കുടുംബത്തിലെയാണ്. അപരിചിതനായ ഒരാള്‍ക്കൊപ്പം രണ്ട് കുട്ടികളും ബൈക്കില്‍ പോകുന്നത് അടുത്തയിടെ കണ്ടിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kashmir, National, Death, Terrorist, Army, Actor,Film actor turned terrorist shot dead in Srinagar

Powered by Info News For You

Comments
Post a Comment