ഇങ്ങനെയുമുണ്ടോ ഒരു വി ഐ പി? കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ് വാള്‍ വോട്ടു ചെയ്യാന്‍ ക്യൂവില്‍ നിന്നത് മൂന്നരമണിക്കൂര്‍

ജയ്പൂര്‍: (www.kvartha.com 08.12.2018) വി.ഐ.പികള്‍ക്ക് പൊതുവെ എല്ലായിടത്തും പരിഗണന നല്‍കാറുണ്ട്. നല്‍കിയാലും ഇല്ലെങ്കിലും തങ്ങളുടെ അധികാരം വച്ച് പലരും അത് പിടിച്ചെടുക്കാറുമുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനായിരിക്കയാണ് ഒരു കേന്ദ്രമന്ത്രി. കഴിഞ്ഞദിവസം രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ തനിരൂപം എല്ലാവരും അറിയുന്നത്.

കേന്ദ്രജലവിഭവ വകുപ്പ് സഹമന്ത്രി അര്‍ജുന്‍ മേഘ് വാള്‍ ആണ് ഒറ്റദിവസം കൊണ്ടുതന്നെ ആളുകള്‍ക്കിടയില്‍ പ്രിയങ്കരനായിരിക്കുന്നത്. ബിക്കാനേര്‍ ജില്ലയിലെ 172ആം നമ്പര്‍ ബൂത്തില്‍ രാവിലെ എട്ട് മണിക്ക് തന്നെ വോട്ട് ചെയ്യാനെത്തിയ അദ്ദേഹത്തിന് 11.30 ന് മാത്രമാണ് വോട്ടുചെയ്യാന്‍ കഴിഞ്ഞത്. മൂന്നരമണിക്കൂറാണ് അദ്ദേഹം തന്റെ ഊഴവും കാത്ത് അവിടെ വരി നിന്നത്. മന്ത്രിയുടെ പിറന്നാള്‍ ദിനം കൂടി ആയിരുന്നു അന്ന്.

Rajasthan Assembly Elections 2018: Union minister Arjun Meghwal stands in queue for over 3 hours, Jaipur, Rajasthan, News, Politics, Election, Voters, Minister, National

എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറായതിനാല്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അര്‍ജുന്‍ മേഘ്‌വാളിന് ക്യൂ നില്‍ക്കേണ്ടി വന്നതെന്നും അല്ലാതെ മന്ത്രിയുടെ ക്ഷമാശീലവും ലാളിത്യവുമൊന്നുമല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.

Keywords: Rajasthan Assembly Elections 2018: Union minister Arjun Meghwal stands in queue for over 3 hours, Jaipur, Rajasthan, News, Politics, Election, Voters, Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?