അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോയി; കെ എസ് ടി പി റോഡില്‍ വാഹനമിടിച്ച് നിര്‍ത്താതെ പോകുന്നത് തുടര്‍ക്കഥയാവുന്നു
മേല്‍പറമ്പ്: (www.kasargodvartha.com 30.12.2018) അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോയി. ശനിയാഴ്ച രാത്രി കെ എസ് ടി പി റോഡില്‍ ചളിയങ്കോട് പാലത്തിന് സമീപമാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന കുവ്വത്തൊട്ടിയിലെ സമീമിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പിറകിലുണ്ടായിരുന്ന ജംഷീദിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 1.30 മണിയോടെയാണ് അപകടമുണ്ടായത്. ഇതിനുമുമ്പും പലതവണ സമാനമായ സംഭവങ്ങല്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ബൈക്കില്‍ ലോറിയിടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. കെ എസ് ടി പി റോഡില്‍ വാഹനമിടിച്ച് നിര്‍ത്താതെ പോകുന്നത് തുടര്‍ക്കഥയാവുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സിസിടിവി അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഒരുപരിധി വരെ തടയിടാന്‍ സാധിക്കും.
Keywords: Kerala, kasaragod, news, Accident, Bike, Car, Melparamba, Accident in KSTP road, 2 injured

Powered by Info News For You

Comments
Post a Comment