അധികാരത്തില്‍ തുടരാന്‍ മനോഹര്‍ പരിക്കര്‍ പ്രധാനമന്ത്രി മോഡിയെ ഭീഷണിപ്പെടുത്തുന്നു: കോണ്‍ഗ്രസ്
പനാജി: (www.kvartha.com 22-12-2018) അധികാരത്തില്‍ തുടരാനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് കോണ്‍ഗ്രസ്. റാഫേല്‍ ഇടപാട് വെച്ച് പരിക്കര്‍ മോഡിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രോഗബാധിതനായിട്ടും മുഖ്യമന്ത്രി കസേരയില്‍ തുടരുന്ന മനോഹര്‍ പരിക്കറിനെതിരെ ഇത്തവണ രംഗത്ത് വന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഢിയാണ്.
വ്യാഴാഴ്ച മര്‍ഗാവോ ടൗണില്‍ സംഘടിപ്പിച്ച ജന അക്രോഷ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റെഡ്ഢി.
പരിക്കര്‍ ഒരു അട്ടയെ പോലെ മുഖ്യമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങി കിടക്കുകയാണെന്ന് റെഡ്ഢി ആരോപിച്ചു. പരിക്കര്‍ ധാര്‍മ്മീകതയെ കുറിച്ച് സംസാരിക്കുന്നയാളാണ്. അട്ടയെ പോലെ ഇങ്ങനെ മുഖ്യമന്ത്രി കസേരയില്‍ കടിച്ച് തൂങ്ങി കിടക്കുന്നതാണോ ധാര്‍മ്മീകതയെന്നും റെഡ്ഢി ചോദിച്ചു.
എട്ട് മാസമായി രോഗബാധിതനായി രാജ്യത്തും വിദേശത്തുമായി ചികില്‍സ തേടുകയാണ് മനോഹര്‍ പരിക്കര്‍. അടുത്തിടെ മൂക്കില്‍ ട്യൂബിട്ട നിലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത മനോഹര്‍ പരിക്കറിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mr Reddy was addressing the party's concluding function of "Jan Akrosh" Rally at Margao town on Thursday.
Keywords: National, Goa, Politics

Powered by Info News For You

Comments
Post a Comment