ഉംറ നിര്‍വഹിക്കാന്‍ ഭാര്യയ്‌ക്കൊപ്പംപോയ വ്യാപാരി മക്കയില്‍ മരിച്ചു
കാസര്‍കോട് (www.evisionnews.co): ഉംറ നിര്‍വഹിക്കാന്‍ പോയ കാസര്‍കോട്ടെ വസ്ത്ര വ്യാപാരി മക്കയില്‍ മരിച്ചു. ഉളിയത്തടുക്ക റഹ്്മത്ത് നഗര്‍ പള്ളിക്ക് സമീപത്തെ താമസക്കാരനും കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് ക്രോസ് റോഡ് സ്‌കിന്‍ ക്ലിനിക്ക് കെട്ടിടത്തിലെ സണ്‍ഷൈന്‍ വസ്ത്രക്കട ഉടമയുമായ ടി.എ മുഹമ്മദ് ഷാഫി(67)യാണ് മരിച്ചത്.
തളങ്കര ബാങ്കോട് സ്വദേശിയാണ്. ഉംറ നിര്‍വഹിക്കുന്നതിന് ഭാര്യ റാബിയക്കൊപ്പം കഴിഞ്ഞയാഴ്ചയാണ് മുഹമ്മദ് ഷാഫി മക്കയിലേക്ക് പോയത്. മക്കള്‍: ഉമൈബ, റമീസ, മറിയം ജബിന്‍. മരുമക്കള്‍: റഷീദ്, റിയാസ്, ആസിഫ്. സഹോദരങ്ങള്‍: ഹമീദ് നെല്ലിക്കുന്ന്, ഉമ്മര്‍ ചൂരി, ദൈനബി കടവത്ത്, അസ്മ കടവത്ത്, ആയിഷ ഖാസിലേന്‍, ബീഫാത്തിമ പച്ചക്കാട്.
Powered by Info News For You

Comments
Post a Comment