മുസ്ലിം സ്ഥാനാര്‍ത്ഥികളെ പരീക്ഷിച്ചു പയറ്റിയ കാസര്‍കോട്ട് ഇനിയൊരു മുസ്ലിം സ്ഥാനാര്‍ത്ഥി വേണ്ടെന്ന് കോണ്‍ഗ്രസ് സര്‍വ്വേ, ആര് സ്ഥാനാര്‍ത്ഥിയാവും?
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2018) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഉള്‍പ്പെടെ നാലു മണ്ഡലങ്ങളില്‍ സാമുദായിക സന്തുലനം വേണമെന്ന് കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വേ റിപ്പോര്‍ട്ട്. കാസര്‍കോടിന് പുറമെ കണ്ണൂര്‍, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമുദായിക പരിഗണന വേണമെന്നാണ് ഏജന്‍സിയുടെ ശുപാര്‍ശ.
ഖാദര്‍ മാങ്ങാട്, ഷാഹിദാ കമാല്‍, ടി സിദ്ദീഖ് എന്നിവരെയൊക്കെ മത്സരിപ്പിച്ച് പരീക്ഷിച്ച കാസര്‍കോട്ട് ഇനിയൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പരിഗണിക്കരുതെന്നാണ് സര്‍വ്വേയുടെ പ്രധാനപ്പെട്ട നിര്‍ദേശം. കാസര്‍കോട്ട് മുസ്‌ലിം പ്രാതിനിധ്യം നല്‍കുന്നില്ലെങ്കില്‍ മുസ്‌ലിം പരിഗണന മലബാറില്‍ തന്നെ നല്‍കണമെന്ന് സര്‍വ്വേ ശുപാര്‍ശ ചെയ്യുന്നു.
അങ്ങനെ വന്നാല്‍ കണ്ണൂര്‍, വടകര, വയനാട് സീറ്റുകളിലൊന്നിലും മുസ്‌ലിം ന്യൂനപക്ഷത്തു നിന്ന് പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വരും. കണ്ണൂരില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കണമെങ്കില്‍ കണ്ണൂരുമായി ഇഴുകിച്ചേര്‍ന്ന മുസ്‌ലിം നേതാവ് കണ്ണൂരില്‍ ഇല്ലാ എന്നതും കോണ്‍ഗ്രസിനെ വലക്കുന്നുണ്ട്. അതേസമയം കെ സുധാകരന്‍ മത്സരിച്ച് തിരികെ പിടിക്കേണ്ട മണ്ഡലമാണ് കണ്ണൂരെന്ന നിലപാടാണ് ഡി സി സിക്കുള്ളത്.
സംസ്ഥാനത്ത് ഈഴവരെ പരിഗണിക്കപ്പെടുന്ന ആറ്റിങ്ങല്‍, ആലപ്പുഴ, വടകര എന്നിവക്കൊപ്പം കണ്ണൂരിന്റെ പേരുമുണ്ട്. ഇതനുസരിച്ച് കെ സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതും സമുദായ പരിഗണനയിലാണ്. കെപിസിസി പ്രസിഡണ്ടായ മുല്ലപ്പള്ളി വീണ്ടും മത്സരിക്കരുതെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വടനാട്ടില്‍ സുരക്ഷിത സീറ്റെന്ന നിലയില്‍ എം എം ഹസന്‍, ടി സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്‍, അബ്ദുല്‍ മജീദ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
കോഴിക്കോട്ട് സിറ്റിംഗ് എം പി രാഘവന്‍ തന്നെ മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, വടകര മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സാമുദായിക പരിഗണന വേണമെന്നാണ് സര്‍വ്വേ പറയുന്നത്. കഴിഞ്ഞ തവണ 6921 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ടി സിദ്ദീഖ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കാന്‍ ഹിന്ദുത്വ വോട്ട് കൂടി ആകര്‍ഷിക്കുന്ന ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട്. അങ്ങനെ വരുമ്പോള്‍ മുന്‍ എംപിയും ഡിസിസി പ്രസിഡണ്ടുമായിരുന്ന അഡ്വ. ഐ രാമറായുടെ മകന്‍ അഡ്വ. സുബ്ബറായിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
കഴിഞ്ഞ തവണ ടി സിദ്ദീഖ് ഇടതുമുന്നണിയെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഇത് പരിഗണിച്ച് ഇക്കുറി ഇടതുമുന്നണി ഹിന്ദുത്വ പ്രീണന നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 1,72,826 വോട്ട് നേടിയ കെ സുരേന്ദ്രന്‍ തന്നെ ഒരുവട്ടം കൂടി അവസരം നല്‍കണമെന്നാണ് ബിജെപി നിലപാട്. സിപിഎമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായി അവര്‍ കരുതപ്പെടുന്ന കാസര്‍കോട്ട് മുന്‍ എംഎല്‍എ കെ പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരാണ് പരിഗണനയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Congress, Loksabha election; Who is the Congress candidate?
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment