മുത്തലാഖ് ബില്‍ ചര്‍ച്ചയിലെ അസാന്നിധ്യം: കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി


മലപ്പുറം (www.evisionnews.co): മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ ലോക്‌സഭയിലെ അസാന്നിധ്യം ചര്‍ച്ചയായി മാറിയതോടെ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ് രംഗത്ത്. പാണക്കാട് തങ്ങളാണ് പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിരിക്കുന്നത്. ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കാനാണ് കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ സത്കാരത്തില്‍ സംബന്ധിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് പാണക്കാട് തങ്ങള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടിയോടെ വിശദീകരണം തേടിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ സത്കാരത്തിന് പോയ കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?