പ്രകൃതി വിരുദ്ധ പീഡനം: സി.പി.എം നേതാവിന് സസ്‌പെന്‍ഷന്‍

ബേഡകം (www.evisionnews.co): എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ആരോപണത്തിന് വിധേയനായ സി.പി.എം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മലയോരത്തെ പ്രാദേശിക നേതാവാണ് നടപടിക്ക് വിധേയനായത്. ഒരാഴ്ച്ച മുമ്പ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നേതാവിന്റെ പിടിയില്‍ നിന്നും കുതറിയോടി വീട്ടിലെത്തി വിവരം പറയുകയും തുടര്‍ന്ന് രക്ഷിതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് രൂപം നല്‍കിയിരിക്കുകയാണ്.

ഇതിനു പിന്നാലെ പ്രാദേശിക കമ്മിറ്റിയുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് ആരോപണ വിധേയനായ നേതാവിനോട് വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാതെ ഇയാള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്ത ഏരിയ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം ആരോപണ വിധേയനായ നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?