ഡേവിഡ് ജയിംസിനെ പുറത്താക്കിയത് നല്ല തീരുമാനം: മുന്‍ ബ്ലാസ്‌റ്റേഴ്‌സ് മിഡ് ഫീല്‍ഡര്‍
മാഡ്രിഡ്:(www.kvartha.com 20/12/2018) ഡേവിഡ് ജയിംസിനെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീല സ്ഥാനത്തുനിന്ന് പുറത്താക്കിയത് നല്ല തീരുമാനമാണെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് മിഡ് ഫീല്‍ഡര്‍ ജോസു. മോശം പ്രകടനത്തെ തുടര്‍ന്ന് കോച്ചിനെ പുറത്താക്കിയതിന് പിന്നാലെയാണ് ജോസുവിന്റെ പ്രതികരണം.
കേരള ബ്ലാസ്‌റ്റേഴ്‌സ് നല്ലകാര്യമാണ് ചെയ്തത് എന്ന് എനിക്കു തോന്നുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒരു മാറ്റം അത്യാവശ്യമായിരുന്നു. ജോസു പറയുന്നു. ഇനിയെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വിജയവും നല്ല ഫുട്‌ബോളും അര്‍ഹിക്കുന്നു എന്നും ജോസു പറഞ്ഞു.
സീസണില്‍ 12 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും വെറും ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ഇതേതുടര്‍ന്ന് മാനേജ്‌മെന്റും പരിശീലകനും വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. നേരത്തെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജര്‍മ്മനും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ ദുരവസ്ഥയില്‍ പ്രതികരിച്ചിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ അവസ്ഥയില്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ സങ്കടമുണ്ട് എന്നും സീസണിലെ അടുത്ത പകുതി എങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് മെച്ചപ്പെടട്ടെ എന്ന് ആശംസിക്കുന്നു എന്നുമായിരുന്നു ജര്‍മ്മന്റെ വാക്കുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Kerala, Kerala blasters, Football, Coach, Josu on dismiss of David James

Powered by Info News For You

Comments
Post a Comment