സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് തന്നെ നടത്തണമെന്ന ആവശ്യം ശക്തം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
കാസര്‍കോട്: (www.kasargodvartha.com 11.12.2018) കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനിച്ച അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലാ ആസ്ഥാനമായ കാസര്‍കോട് തന്നെ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. സംഭവം സംബന്ധിച്ച് സ്ഥലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
1991 ല്‍ ജില്ലാ ആസ്ഥാനത്ത് തന്നെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറിയത്. വിസ്മയകരമായ മാറ്റമാണ് കഴിഞ്ഞ 27 വര്‍ഷത്തില്‍ കാസര്‍കോട് നഗരത്തില്‍ ഉണ്ടായിട്ടുള്ളത്. നിരവധി ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പാര്‍പ്പിട സൗകര്യങ്ങളോട് കൂടി മറ്റു വന്‍ കെട്ടിടങ്ങളും വന്നിട്ടുണ്ട്. യാത്ര സൗകര്യവും വര്‍ദ്ധിച്ചു. കാല്‍ നൂറ്റാണ്ടിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനമെന്ന നിലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കാസര്‍കോട് നഗരത്തിലും ചുറ്റുപാടിലുമാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച സ്‌കൂള്‍ കലോത്സവം ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് തന്നെ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ എം എല്‍ എ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, School-Kalolsavam, Demand for conduct State School Kalolsavam in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment