ജനവിരുദ്ധ നയങ്ങള്‍ തിരിച്ചടിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കുതിക്കുന്നു

ന്യൂഡല്‍ഹി: (www.kvartha.com 11.12.2018) ജനവിരുദ്ധ നയങ്ങള്‍ ബി ജെ പിക്ക് തിരിച്ചടിയാകുന്നു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിലും ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് മുന്നിലാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസ് കുതിക്കുകയാണ്.

തെലങ്കാനയില്‍ വ്യക്തമായ ലീഡോടെ ടിആര്‍എസ് മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. മിസോറമില്‍ എംഎന്‍എഫ് 11 സീറ്റിലും കോണ്‍ഗ്രസ് ഒമ്പതു സീറ്റിലുമാണ് മുന്നേറുന്നത്. ബിജെപി ഇവിടെ ചിത്രത്തിലേയില്ല. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Election, Assembly election; Congress leading
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?