പൂഞ്ഞാറില്‍ പി സി ജോര്‍ജ് എം എല്‍ എയ്ക്ക് നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്; എറിഞ്ഞവനെ വീട്ടില്‍ കയറി കൊല്ലുമെന്ന് എം എല്‍ എയുടെ ഭീഷണി
കോട്ടയം: (www.kvartha.com 24.12.2018) സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് എം.എല്‍.എയ്ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. പിന്നാലെ ചീമുട്ട എറിഞ്ഞവനെ വീട്ടില്‍ കയറി കൊല്ലുമെന്ന ഭീഷണിയുമായി എം എല്‍ എ.
കഴിഞ്ഞ ദിവസം ഉച്ചയോടെ പൂഞ്ഞാര്‍ പെരിങ്ങുളം റോഡ് ആധുനിക രീതിയില്‍ പുനര്‍ നിര്‍മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം എന്നാരോപിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്‌റ്റേജിലേക്ക് ചില പ്രവര്‍ത്തകര്‍ ചീമുട്ടയും എറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും എം.എല്‍.എയും തമ്മില്‍ വാക്കേറ്റമായി. തന്നെ ചീമുട്ടയെറിഞ്ഞവനെ വീട്ടില്‍ കയറി കൊല്ലുമെന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം. എറിഞ്ഞവനെ താന്‍ കണ്ടിട്ടുണ്ട്. നീ വീട്ടില്‍ കിടന്നുറങ്ങില്ല. ഓര്‍ത്തോ. പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PC George MLA mass reply to DYFI workers, Kottayam, News, Politics, Inauguration, Threatened, P.C George, Allegation, DYFI, Kerala.

Powered by Info News For You

Comments
Post a Comment