ഞാനോ...മത്സരിക്കാനോ...ചാലക്കുടിയിലോ? ചാലക്കുടി പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് ദീപ നിഷാന്തിന്റെ പ്രതികരണം

തിരുവനന്തപുരം: (www.kvartha.com 04.12.2018) കവിതാ മോഷണ വിവാദം ചൂടുപിടിച്ചിരിക്കെ തൃശൂര്‍ കേരളവര്‍മ കോളജ് അധ്യാപിക ദീപാ നിശാന്തിന് ഇടത് സ്വതന്ത്ര്യയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരമാണ് ഇതുവഴി നഷ്ടമായതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്.

ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് എം.പിക്ക് പകരം ദീപാ നിശാന്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം കേന്ദ്രങ്ങള്‍ പദ്ധതിയിട്ടിരുന്നതായും ഇതിന് ദീപ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ദീപാ നിശാന്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

Did Deepa Nishanth actually steal the poem?, Thiruvananthapuram, News, Trending, Politics, Social Network, Lok Sabha, Election, Media, Report, Kerala.

'ഞാന്‍ ഈ വാര്‍ത്തയൊന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെ എപ്പോഴാണ് നടന്നത് എന്ന് ചോദിച്ച ദീപ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വേണ്ടിയല്ല ഇതുവരെ ശ്രമിച്ചതെന്നും ഇങ്ങനെയൊരു ഉദ്ദേശം എനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും വ്യക്തമാക്കി. ആദ്യവുമില്ല. ഇപ്പോഴുമില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവാനുള്ള ഉദ്ദേശവും എനിക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്ന ദീപ നിശാന്ത് ശബരിമല വിഷയത്തിലടക്കം പ്രതികരിക്കാതിരുന്നത് ലോക്‌സഭാ സീറ്റ് മുന്നില്‍ കണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തൃശൂരിലെ പാര്‍ട്ടി പരിപാടികളില്‍ ദീപയുടെ നിറസാന്നിധ്യവും ഇതിന്റെ ഭാഗമായാണെന്നായിരുന്നു വാര്‍ത്തകള്‍. ഇന്നസെന്റ് എം.പിക്ക് പകരം ചാലക്കുടിയിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ ദീപയെ ഇടത് സ്വതന്ത്രയായി മത്സരിപ്പിക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കവിതാ മോഷണ വിവാദത്തില്‍ ദീപയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ദീപാ നിശാന്തിനെ വിമര്‍ശിച്ച് സാഹിത്യകാരിയും കോളജ് അധ്യാപികയുമായ റോസി തമ്പി രംഗത്തെത്തിയിരുന്നു. ബിരുദ ബിരുദാനന്തരതലത്തില്‍ മലയാള സാഹിത്യം പഠിപ്പിക്കുന്ന അധ്യാപികയായ ദീപാ നിശാന്തിന് ഇനി വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മൂല്യബോധമാണ് പകര്‍ന്നു കൊടുക്കാന്‍ കഴിയുകയെന്നാണ് അവരുടെ ചോദ്യം.
സെലിബ്രിറ്റി പരിവേഷമില്ലാതെ ജീവിച്ചിരിക്കാന്‍ വേണ്ടി ജീവിതം കൊണ്ട് എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാരുണ്ടെന്നും അവരുടെ മുഖത്താണ് പ്രശസ്തിയുടെ കൊടുമുടിയില്‍ ഇരുന്ന് ദീപ കാര്‍ക്കിച്ചു തുപ്പിയതെന്നും റോസി തമ്പി അഭിപ്രായപ്പെട്ടു. ദീപാ നിശാന്തിനെ സഹായിക്കാന്‍ അവരുടെ പാര്‍ട്ടി കൂടെ ഉണ്ടാവും, മലയാള സാഹിത്യ രംഗത്ത് നിലനില്‍ക്കാന്‍ ഒരാള്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമാണെന്നും അതുകൊണ്ട് മൗനം പാലിക്കുകയാണ് നല്ലതെന്ന് പ്രശസ്തരായ എല്ലാ എഴുത്തുകാര്‍ക്കും അറിയാമെന്നുമായിരുന്നു റോസിയുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Did Deepa Nishanth actually steal the poem?, Thiruvananthapuram, News, Trending, Politics, Social Network, Lok Sabha, Election, Media, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?