നിറ്റാ ജലാറ്റിന്‍ കമ്പനി മൂലം ചാലക്കുടിപ്പുഴയില്‍ മലിനീകരണമില്ലെന്ന് വാട്ടര്‍ അതോറിറ്റി റിപ്പോര്‍ട്ട്
കൊച്ചി: (www.kvartha.com 08/12/2018) ചാലക്കുടിപ്പുഴയില്‍ നിറ്റാ ജലാറ്റിന്‍ കമ്പനി മൂലം മലീകരണം ഉണ്ടാകുന്നില്ലെന്ന് കേരള വാട്ടര്‍ അതോറിറ്റി നടത്തിയ ജല ഓഡിറ്റിങ്ങില്‍ തെളിഞ്ഞു. വിവരാവകാശ നിയമം പ്രകാരം ലഭിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കാതികുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനം മൂലം ചാലക്കുടിപ്പുഴ മലിനമാക്കപ്പെടുന്നുവെന്ന് ആരോപിച്ച് നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നദീജല ഓഡിറ്റിങ്ങിന് കേരള വാട്ടര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയത്.
ഇതേ തുടര്‍ന്നാണ് പുഴയില്‍ കമ്പനി സംസ്‌കരിച്ച ജലം പുറത്തുവിടുന്ന ഭാഗത്തും മുകള്‍തട്ടിലും താഴെതട്ടിലും ഉള്‍പ്പെടെ ചാലക്കുടിപുഴയുടെ വിവിധഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയത്.
പരിശോധനയില്‍ വെള്ളത്തില്‍ കീടനാശിനിയുടെ സാന്നിധ്യം തീരെ ഇല്ലായെന്നും ഹെവിമെറ്റല്‍ പരിശോധനയില്‍ കോപ്പര്‍, ലെഡ്, സിങ്ക്, ടോട്ടല്‍ ക്രോമിയം, മാങ്കനീസ്, ഉള്‍പ്പെടെ എല്ലാ ഘടകങ്ങളും അനുവദനീയമായ അളവിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം പരിശോധിച്ച പതിനേഴ് പരാമീറ്ററുകളും നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിക്കുള്ളിലാണെന്നും കമ്പനി പുറന്തള്ളുന്ന ഭാഗത്തും മുകള്‍ തട്ടിലും താഴെതട്ടിലും പരിശോധനയില്‍ യാതൊരുവിധ വ്യത്യാസവും കാണാനില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനം മൂലം ചാലക്കുടിപ്പുഴയില്‍ മലിനീകരണം ഒന്നും തന്നെ ഇല്ലായെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ദുരുപദിഷ്ടവും അടിസ്ഥാനരഹിതവുമാണെന്നും സ്ഥിരീകരിക്കുന്നതാണ് വാട്ടര്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
ഈ വിഷയം ഉന്നയിച്ച് ചില തല്‍പരകക്ഷികള്‍ കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നിരന്തരമായി ശ്രമിക്കുകയാണെന്നും ഇനിയെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala,No pollution by Nita Gelatin company in Chalakkudy river

Powered by Info News For You

Comments
Post a Comment