കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്ര നടത്താന്‍ മന്ത്രികുടുംബങ്ങള്‍ക്കും എല്‍ ഡി എഫ് നേതാക്കള്‍ക്കും ടിക്കറ്റിനായി സര്‍ക്കാര്‍ പൊടിച്ചത് രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ
കണ്ണൂര്‍: (www.kvartha.com 10.12.2018) കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്ര നടത്താന്‍ മന്ത്രികുടുംബങ്ങള്‍ക്കും എല്‍ ഡിഎഫ് നേതാക്കള്‍ക്കും ടിക്കറ്റിനായി സര്‍ക്കാര്‍ പൊടിച്ചത് രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ.
അതിഗംഭീരമായ ഉദ്ഘാടനം കഴിഞ്ഞു മൂന്ന് മണിക്കാണു മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്തേക്കു പറന്നത്. ഒപ്പം കുടുംബാംഗങ്ങളും ഇടതുമുന്നണി നേതാക്കളും സിപിഎം നേതാക്കളുമായ പ്രാദേശിക ജനപ്രതിനിധികളും വിമാനത്തില്‍ കയറി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും കുടുംബത്തിനും സര്‍ക്കാര്‍ ചെലവില്‍ തന്നെയായിരുന്നു യാത്ര.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത്രയധികം പേര്‍ക്കു ഒരുമിച്ച് ടിക്കറ്റ് ബുക്കിങ് നടത്തിയത്. പലരും വിമാനയാത്ര നടത്താന്‍ വേണ്ടിമാത്രമാണു തിരുവനന്തപുരത്തേക്കു പോയത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് ഗോ എയര്‍ തിരുവനന്തപുരത്തേക്ക് കഴിഞ്ഞദിവസം പ്രത്യേക സര്‍വീസ് നടത്തിയത്. വിമാനജീവനക്കാരടക്കം 190 പേര്‍ കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് സര്‍ക്കാരിന്റെ ചെലവില്‍ സൗജന്യമായി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കു ടിക്കറ്റെടുത്ത് യാത്ര ചെയ്തത്. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെക് മുഖേനെയാണ് ഇവര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. 63 പേര്‍ക്കാണ് ഒഡാപെക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്.
അതിഗംഭീരമായ ഉദ്ഘാടനം കഴിഞ്ഞു മൂന്ന് മണിക്കാണു മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്തേക്കു പറന്നത്. ഒപ്പം കുടുംബാംഗങ്ങളും ഇടതുമുന്നണി നേതാക്കളും സിപിഎം നേതാക്കളുമായ പ്രാദേശിക ജനപ്രതിനിധികളും വിമാനത്തില്‍ കയറി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും കുടുംബത്തിനും സര്‍ക്കാര്‍ ചെലവില്‍ തന്നെയായിരുന്നു യാത്ര.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത്രയധികം പേര്‍ക്കു ഒരുമിച്ച് ടിക്കറ്റ് ബുക്കിങ് നടത്തിയത്. പലരും വിമാനയാത്ര നടത്താന്‍ വേണ്ടിമാത്രമാണു തിരുവനന്തപുരത്തേക്കു പോയത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് ഗോ എയര്‍ തിരുവനന്തപുരത്തേക്ക് കഴിഞ്ഞദിവസം പ്രത്യേക സര്‍വീസ് നടത്തിയത്. വിമാനജീവനക്കാരടക്കം 190 പേര്‍ കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ministers family CPM leaders traveled Kannur to Trivandrum; Government paid bill, Kannur, News, Politics, Kannur Airport, Allegation, Thiruvananthapuram, CPM, Leaders, Passengers, Kerala.

Powered by Info News For You

Comments
Post a Comment