ഹിജാബ് മാറ്റാന്‍ വിസമ്മതിച്ച യുവതിയെ ‘നെറ്റ് ‘എഴുതിച്ചില്ല


(www.evisionnews.co) ഹിജാബ് മാറ്റാന്‍ വിസമ്മതിച്ച യുവതിയെ നെറ്റ് പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) എഴുതാന്‍ അനുവദിച്ചില്ല. സഫീന ഖാന്‍ സൗന്ദര്‍ (24) നാണ് ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്. ഇക്കഴിഞ്ഞ 18 ന് പനജിയില്‍ നടന്ന പരീക്ഷയിലായിരുന്നു സംഭവം.

പരീക്ഷാ ക്രമക്കേടിനുള്ള സാധ്യതയും സുരക്ഷാകാരണങ്ങളും ചൂണ്ടിക്കാട്ടി ഹിജാബ് മാറ്റാന്‍ സഫീനയോട് ആവശ്യപ്പെട്ടെങ്കിലും മതാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാരണം ചൂണ്ടിക്കാട്ടി യുവതി ഇത് നിഷേധിച്ചു. എന്നാല്‍ സൂപ്പര്‍വൈസര്‍ ഹിജാബ് ഊരിമാറ്റാതെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

തന്റെ രേഖകളും വസ്ത്രവും നിരീക്ഷിച്ച ശേഷം ഇന്‍സ്‌പെക്ഷന്‍ ഉദ്യോഗസ്ഥര്‍ ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് സഫീന പറഞ്ഞു. എന്നാല്‍ പരീക്ഷ നടക്കുന്നിടത്ത് നിരവധി പുരുഷന്മാരുള്ളതില്‍ തനിക്ക് അവിടെ വെച്ച് ഹിജാബ് മാറ്റാന്‍ കഴിയില്ലെന്നും അത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും പെണ്‍കുട്ടി അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?