വധുവിന്റെ വീട്ടില്‍ വരന്റെ സുഹൃത്തുക്കളുടെ ആവശ്യം അംഗീകരിച്ചില്ല; പിന്നാലെ അക്രമം, മൈക്ക് സെറ്റ് തകര്‍ത്തു, പോലീസെത്തി സ്ഥിതി ശാന്തമാക്കി

ഉപ്പള: (www.kasargodvartha.com 29.12.2018) വധുവിന്റെ വീട്ടില്‍ വരന്റെ സുഹൃത്തുക്കളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കൾ അക്രമം നടത്തി. വധുവിന്റെ വീട്ടില്‍ ഗാനമേളയ്ക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ് സംഘം തകര്‍ത്തു. വിവരമറിഞ്ഞ് പോലീസെത്തി സ്ഥിതി ശാന്തമാക്കി. ഉപ്പളയ്ക്കു സമീപത്തെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന വിവാഹത്തിനിടെയാണ് പ്രശ്‌നങ്ങള്‍ അരങ്ങേറിയത്.

സ്റ്റേജില്‍ ഗാനമേള നടന്നുകൊണ്ടിരിക്കെ വരന്റെ സുഹൃത്തുക്കള്‍ മൈക്ക് ഓപ്പറേറ്ററോട് തങ്ങള്‍ക്ക് മൈക്ക് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്‌റ്റേജില്‍ പാട്ട് പാടിക്കൊണ്ടിരിക്കുകയാണെന്നും മൈക്ക് നല്‍കാന്‍ സാധിക്കില്ലെന്നും അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. പിന്നീട് കൈയ്യാങ്കളിയും നടന്നു. മൈക്ക് തകര്‍ത്തതിനെ തുടര്‍ന്ന് 25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മണിക്കൂറുകളോളം കല്യാണവീട്ടില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Wedding, Conflict in Marriage home
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?