പത്തുവയസുകാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.evisionnews.co) പത്തുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. വെള്ളിക്കോത്ത് കൂലോത്തു വളപ്പിലെ ഓട്ടോ ഡ്രൈവറായ വി.വി വിപിന്‍ (26)ആണ് അറസ്റ്റിലായത്. പോസ്‌കോ നിയമ പ്രകാരം ഹോസ്ദുര്‍ഗ് എസ്.ഐ സന്തോഷ് കുമാറാണ് അറസ്റ്റു ചെയ്തത്.
കുട്ടിയെ എന്നും രാവിലെ ടൗണിലുള്ള ട്യൂഷന്‍ സെന്ററില്‍ കൊണ്ടുപോകുമ്പോള്‍ പുതിയ കോട്ടയിലെ ആളെഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി സൈഡ് കര്‍ട്ടന്‍ താഴ്ത്തി വണ്ടിക്കകത്ത് വെച്ചു മറ്റും നിരവധി തവണ പീഡനത്തിനിരയാക്കിയതായാണ് പരാതി. ചെറിയപ്രായം മുതല്‍ പ്രതികുട്ടിയെ പിഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു. പിന്നീട് പിഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചത്.
Powered by Info News For You

Comments
Post a Comment