ദത്തുപുത്രിയെ ഭാര്യയാക്കി നാടകം, ഒടുവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ചവിട്ടി പുറത്താക്കി
പീഡനക്കേസിലെ പ്രതിയ്ക്ക് വരാപ്പുഴ പോലീസിന്റെ സംരക്ഷണമെന്ന് ഇരയുടെ പരാതി
കൊച്ചി: (www.kvartha.com 04.12.2018) ദത്തുപുത്രിയെ വര്‍ഷങ്ങളോളം വീട്ടില്‍ കൂടെ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പലപ്പോഴായി 1.10 കോടി രൂപയും ഏഴ് പവന്‍ സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അന്യായമായി സംരക്ഷിക്കുന്നതായി പരാതി. വരാപ്പുഴ ശ്രീജിത്തിന്റെ ചവിട്ടിക്കൊലയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് സേനയ്ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയ വരാപ്പുഴ സ്‌റ്റേഷനിലെ പുതിയ എസ്.ഐയും ഉദ്യോഗസ്ഥരുമാണ് ഈ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
മാനന്തവാടി സ്വദേശിനിയായ 39കാരിയാണ് വരാപ്പുഴ എസ്.ഐയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് കുട്ടികളുടെ മാതാവായ ഇവര്‍ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ജോലി തേടി അഞ്ച് വര്‍ഷം മുമ്പാണ് വരാപ്പുഴയിലെത്തിയത്.
വരാപ്പുഴ സ്‌റ്റേഷനില്‍ പരാതി നല്‍കി ആഴ്ചയൊന്ന് പിന്നിട്ടിട്ടും ഒളിവിലുള്ള വരാപ്പുഴ തുണ്ടത്തുംകടവില്‍ ചക്കിയത്ത് വീട്ടില്‍ പാപ്പച്ചനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനായിട്ടില്ല. മാത്രവുമല്ല, പ്രതിയ്ക്ക് തന്ത്രപൂര്‍വം ഹൈക്കോടതി മുഖേന മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കുന്നതിനും വരാപ്പുഴ പോലീസ് സഹായിച്ചതായാണ് വിവരം.
വരാപ്പുഴ പോലീസിനെതിരെ പരാതിക്കാരി ഡി.ജി.പിക്കും ഐ.ജിക്കും പരാതി നല്‍കിയിട്ടുണ്ട്. സ്‌റ്റേഷനുമായും ഇവിടുത്തെ പോലീസുകാരുമായും പ്രതിയ്ക്ക് ഏറെക്കാലമായുള്ള അടുപ്പം മുതലെടുത്ത് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിക്കൊടുക്കാന്‍ വരാപ്പുഴ എസ്.ഐ കൂട്ടുനിന്നുവെന്നും ഇര ആരോപിക്കുന്നു. ജാമ്യം കിട്ടിയ പാപ്പച്ചന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നു മാത്രമല്ല ഇരക്ക് വധഭീഷണിയും ഉണ്ട്.
പാപ്പച്ചന് കയ്യില്‍ മൂന്ന് തോക്കും ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പാപ്പച്ചന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ കാര്യം വരാപ്പുഴ എസ്.ഐയെ അറിയിച്ചപ്പോള്‍, 'സാക്ഷികളെ സംരക്ഷിക്കേണ്ടത് പരാതിക്കാരിയുടെ ഉത്തരവാദിത്തമാണ്' എന്ന നിരുത്തരവാദപരമായ മറുപടിയാണ് നല്‍കിയത്.
പരാതിക്കാരിക്കും കേസിലെ ഒരു പ്രധാന സാക്ഷിക്കുമെതിരെ പാപ്പച്ചന്‍ വധഭീഷണി മുഴക്കിയെന്ന പരാതിയിലും നടപടിയെടുക്കാന്‍ വരാപ്പുഴ പോലീസ് തയ്യാറായില്ലെന്നും പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള വരാപ്പുഴ അല്‍ഫോണ്‍സ പ്രസില്‍ ജനറല്‍ മാനേജറായിരുന്ന പരാതിക്കാരി ആരോപിക്കുന്നു. ഇടക്കാലത്ത് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന പാപ്പച്ചന് പരാതിക്കാരി സ്വന്തം നിലയ്ക്ക് 30 ലക്ഷം രൂപയും, മറ്റു പലരില്‍ നിന്നായി കടം വാങ്ങിയ 80 ലക്ഷം രൂപയും കടമായി നല്‍കിയിരുന്നു.
എന്നാല്‍, സമീപകാലത്ത് ബാധ്യത തീര്‍ക്കാനായി പണം തിരികെ ചോദിച്ചപ്പോള്‍ പാപ്പച്ചന്‍ പരാതിക്കാരിയെ വീട്ടില്‍ നിന്നും, കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോലി ചെയ്തുവരുന്ന വരാപ്പുഴ അല്‍ഫോണ്‍സ പ്രസില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് പുറമെ 2015 ഒക്ടോബര്‍ 25ന് അര്‍ധരാത്രി പനിച്ച് കിടക്കുമ്പോള്‍ പാപ്പച്ചന്‍ രാത്രി മുറിയിലെത്തി തന്നെ ബലാത്സംഗം ചെയ്‌തെന്നും പരാതിക്കാരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
2014 മാര്‍ച്ചിലാണ് പാപ്പച്ചന്റെ പ്രസ്സിലെ ജീവനക്കാരിയായ 39കാരിയെ പാപ്പച്ചനും ഭാര്യ മറിയാമ്മയും ചേര്‍ന്ന് ദത്തുപുത്രിയായി സ്വീകരിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലായിരുന്നു പരാതിക്കാരിയും താമസിച്ചിരുന്നത്. 2014ല്‍ മറിയാമ്മ രോഗബാധിതയായി മരിച്ചിരുന്നു. ഒരു വര്‍ഷത്തിനിപ്പുറമാണ് പാപ്പച്ചന്‍ ദത്തുപുത്രിയെ ആദ്യമായി പീഡിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഭാര്യ മരിച്ചപ്പോള്‍ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം ചാര്‍ത്തി ദത്തുപുത്രിയെ ഭാര്യയാക്കി. പള്ളിയില്‍ വച്ചും വീട്ടില്‍ വച്ചും രണ്ടുവട്ടം വരണമാല്യം ചാര്‍ത്തി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തിലേറെക്കാലം ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെയാണ് താമസിച്ചത്.
ഹൈക്കോടതിയെ സമീപിച്ച് പ്രതിയ്ക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി നല്‍കുകയാണ് പോലീസെന്നും പരാതിക്കാരി പറയുന്നു. കഴിഞ്ഞ മാസം 28ന് പാപ്പച്ചന്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനായി പരാതിക്കാരിയ്ക്ക് വേണ്ടി അഡ്വ. ബി.എ ആളൂര്‍ ഹൈക്കോടതിയില്‍ ഹാജരാകും. ജാമ്യത്തിലിറങ്ങിയ പാപ്പച്ചന്‍ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായും ഇതിനായി പത്രപരസ്യം നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു. ഒരു വര്‍ഷമായി ഇദ്ദേഹം ജി എസ് ടി അടച്ചിട്ടില്ലെന്നും ഇദ്ദേഹത്തിന്റെ വീട്ടില്‍ അനധികൃതമായി മയില്‍ വളര്‍ത്തുന്നു എന്നും ആക്ഷേപം ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman alleged molesting complaint against man, Kochi, News, Molestation, Crime, Criminal Case, Complaint, Police, Allegation, Woman, Kerala.

Powered by Info News For You

Comments
Post a Comment