പ്രതിഷേധിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ക്കരുതെന്ന് ഹൈക്കോടതി

കൊച്ചി (www.evisionnews.co): ബന്ധു നിയമനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീലിനെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. യൂത്ത് ലീഗ് തീരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി അബദുല്‍ മജീദ് , വൈസ് പ്രസിഡന്റ് അബദുല്‍ ലത്തീഫ്, വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ളവര്‍ അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റ ഉത്തരവ്. പൊതു പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യുന്നതാണെന്നും കോടതി പറഞ്ഞു.
Powered by Info News For You
Comments
Post a Comment