ജ്യോതിരാദിത്യ സിന്‍ഡ്യയെ ആലിംഗനം ചെയ്ത് വസുധര രാജെ

ജയ്പൂര്‍: (www.kvartha.com 18-12-2018) സത്യപ്രതിജ് ഞ വേദിയില്‍ അനന്തിരവന്‍ ജ്യോതിരാദിത്യ സിന്‍ഡ്യയെ ആലിംഗനം ചെയ്ത് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. രാഷ്ട്രീയ വൈരം മറന്നായിരുന്നു വസുന്ധര രാജെ ജ്യോതിരാദിത്യയെ ആലിംഗനം ചെയ്തത്. വിമാനാപകടത്തില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്‍ഡ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്‍ഡ്യ. വസുന്ധര രാജെ ആകട്ടെ മാധവറാവു സിന്‍ഡ്യയുടെ സഹോദരിയും.

കഴിഞ്ഞ ദിവസം ജയ്പൂരിലെ ആല്‍ബര്‍ട്ട് ഹാളില്‍ സജ്ജീകരിച്ച വേദിയില്‍ വെച്ചായിരുന്നു വസുന്ധരയുടെ ആലിംഗനം. മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ് ലോട്ട് ആണ് സത്യപ്രതിജ് ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേറ്റു.

Photo Of The Day At Rajasthan Oath: Scindia Family Hug, Across The Divide

മദ്ധ്യപ്രദേശ് ഗ്വാളിയോറിലെ രാജകുടുംബാംഗങ്ങളില്‍ പ്രധാനികളാണ് ജ്യോതിരാദിത്യയും വസുന്ധര രാജെയും. രാഷ്ട്രീയമായി പലരും പല പാര്‍ട്ടികളില്‍ ആണെങ്കിലും സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരാണ് കുടുംബാംഗങ്ങള്‍.

വസുന്ധരാ രാജെയുടെ പിതാവ് വിജയരാജെ സിന്‍ഡ്യ ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വസുന്ധരയുടെ മകന്‍ ദുഷ്യന്ത് ബിജെപി എം. എല്‍ എയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: At the Rajasthan oath ceremony today, outgoing chief minister Vasundhara Raje of the BJP was seen warmly greeting her nephew Jyotiraditya Scindia, a top Congress leader, setting aside their vast political divide.

Keywords: National, Vasundhara Raje, Jyothiraditya Scindia




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?