എന്തുവന്നാലും ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാടിലുറച്ച് യുവതികള്‍; തിരിച്ചിറക്കാനുള്ള നടപടികളുമായി പോലീസ്, യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം
പമ്പ: (www.kvartha.com 24.12.2018) ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാടിലുറച്ച് മലകയറാനെത്തിയ യുവതികള്‍. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് പ്രതിഷേധക്കാരുടേത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പോലീസാണെന്നും യുവതികള്‍ പ്രതികരിച്ചു. പോലീസ് സംരക്ഷണയില്‍ മല കയറാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും യുവതികള്‍ അറിയിച്ചു. അതിനിടെ, മരക്കൂട്ടം പിന്നിട്ടുമുന്നോട്ടുപോയ യുവതികളെ ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. നേരത്തെ അപ്പാച്ചിമേട്ടില്‍ യുവതികളെ തടഞ്ഞെങ്കിലും പോലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കി മുന്നോട്ടുകൊണ്ടു പോകുകയായിരുന്നു.
ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന വസ്തുക്കള്‍ റോഡിലിട്ട് തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പോലീസ്. അതേസമയം മലകയറാനൊരുങ്ങിയ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചന്ദ്രാനന്തം റോഡില്‍ നിന്ന് മുന്നോട്ടേക്കുള്ള യാത്ര വിഷമം ചെന്നതാണ്. ചന്ദ്രാനന്തം റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതുമാണ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാര്‍ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ വനത്തിലെ മരങ്ങളിലും മറ്റും കയറി നിലയുറപ്പിച്ചിട്ടുണ്ട്.
Photo Credited: Manorama

അതേസമയം, യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തര്‍ പ്രകോപിതരാണ്. പോലീസ് സ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സംഘര്‍ഷം അനുവദിക്കാനാകില്ല. പോലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് യുവതികള്‍ പറഞ്ഞത്. എന്നാല്‍, യുവതികളുടെ ജീവന്‍ രക്ഷിക്കാനുള്ള ചുമതല പോലീസിനുണ്ട്. യുവതികള്‍ പോലീസ് സംരക്ഷണം തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറാനെത്തിയത്.
ഇവരുടെ വീടുകള്‍ക്കു മുന്‍പിലും നാമജപ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തിനു പോകുകയാണെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്നു പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതികള്‍ ഇരുവരും നിലയ്ക്കലിലെത്തിയത്. ഇവിടെനിന്ന് പോലീസ് സുരക്ഷയിലാണ് പമ്പയിലും തുടര്‍ന്ന് സന്നിധാനത്തേക്കും യുവതികള്‍ നീങ്ങിയത്. അതിനിടെ, പമ്പയിലും ശരണപാതയിലും മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്.
പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പോലീസ് നീക്കം രാവിലെ പാളുകയായിരുന്നു. പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്. മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പോലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2 Women Attempt Trek To Sabarimala, Return After Protesters Block Them, Pampa, News, Sabarimala Temple, Protesters, Trending, Women, Supreme Court of India, Kerala.

Powered by Info News For You

Comments
Post a Comment