സിറിയ-യു എ ഇ വിദ്വേഷത്തിന്റെ മഞ്ഞുരുകുന്നു; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡമാസ്‌ക്കസില്‍ എംബസി തുറക്കാനൊരുങ്ങി അബൂദാബി

ഡമാസ്‌ക്കസ്: (www.kvartha.com 28-12-2018) സിറിയക്കും യു എ ഇയ്ക്കും ഇടയിലുള്ള വിദ്വേഷത്തിന്റെ മഞ്ഞുരുകുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സിറിയയുടെ തലസ്ഥാനമായ ഡമാസ്‌ക്കസില്‍ എംബസി തുറക്കാനൊരുങ്ങുകയാണ് യു എ ഇ. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിനെതിരെ യുദ്ധം നയിക്കുന്ന വിമത പക്ഷത്തിന് സഹായങ്ങള്‍ നല്‍കിയിരുന്ന രാജ്യമാണ് യു എ ഇ. 2011ലാണ് യു എ ഇ ഡമാസ്‌ക്കസിലെ എംബസി അടച്ചുപൂട്ടിയത്.

ഡമാസ്‌ക്കസിലെ യു എ ഇ ഹൈക്കമ്മീഷണറുടെ ഔദ്യോഗീക വസതി പുതുക്കി പണിതപ്പോള്‍ തന്നെ എമിറേറ്റി എംബസി തുറക്കുന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി.

Thaw in Syria-UAE Ties, Abu Dhabi to Reopen Embassy in Damascus After 7 Years

സുഡാനീസ് പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ സിറിയന്‍ പ്രസിഡന്റ് ബശ്‌സാര്‍ അല്‍ അസദിനെ കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് യു എ ഇ എംബസി വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഏഴ് വര്‍ഷത്തിനിടെ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി സിറിയയില്‍ എത്തുന്ന ആദ്യ രാഷ്ട്ര നേതാവാണ് ഒമര്‍ അല്‍ ബഷീര്‍.

സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രാജ്യങ്ങളാണ് യു എ ഇയും സുഡാനും. സിറിയയില്‍ നടക്കുന്ന കടുത്ത മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ ഇവര്‍ കര്‍ശനമായി പ്രതിഷേധിച്ചിരുന്നു.

യു എ ഇയെ കൂടാതെ ഈജിപ്തും ഈ അടുത്തിടെ സിറിയയുമായുള്ള ബന്ധങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. അറബ് ലീഗില്‍ അസദ് ഭരണകൂടത്തെ ഉള്‍പ്പെടുത്തുന്ന കാര്യവും ഈജിപ്ത് മുന്നോട്ടുവെച്ചിരുന്നു. അറബ് ലീഗില്‍ നിന്നും സിറിയയെ 2011ല്‍ പുറത്താക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Damascus, December 27: The United Arab Emirates (UAE), which once funded the opposition fighters locked in a brutal civil war with the Bashar-al-Assad regime, has indicated a thaw in ties with the Syrian government.

Tags: BASHAR AL-ASSAD, DAMASCUS, SYRIA, UAE



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?