അയ്യനെ കണ്ട് മനമുരുകി പ്രാര്‍ത്ഥിച്ച് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്; സ്ത്രീ വേഷത്തിലെത്തിയിട്ടും പ്രതിഷേധങ്ങളില്ലാതെ ദര്‍ശനം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നാലംഗ സംഘം
ശബരിമല: (www.kvartha.com 18.12.2018) കഴിഞ്ഞ ദിവസം പോലീസ് മടക്കിയയച്ച നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സന്നിധാനത്തെത്തി അയ്യനെ കണ്ട് മനമുരുകി പ്രാര്‍ത്ഥിച്ചു. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ചൊവ്വാഴ്ച രാവിലെ മല ചവിട്ടി അയ്യപ്പനെ കണ്ടത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചിരുന്നു.
അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് കനത്ത പോലീസ് സുരക്ഷയില്‍ 10.15 മണിയോടെ സ്ത്രീവേഷത്തില്‍ സന്നിധാനത്തെത്തിയത്. പോലീസ് സുരക്ഷയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ യാതൊരു പ്രതിഷേധവുമുണ്ടായില്ല. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്‌റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചിരുന്നു.
തിങ്കളാഴ്ച ഐ.ജി മനോജ് എബ്രഹാമുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തേ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഇവരെ എരുമേലിയില്‍ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ നേരിട്ട് കണ്ട് ഇവര്‍ പരാതി നല്‍കി. ഇതോടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശബരിമലയില്‍ എത്തുന്നതിന് തടസങ്ങള്‍ ഒന്നും തന്നെയില്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഇവര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പമ്പ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പരമ്പരാഗത പാതയിലൂടെയാണ് ഇവര്‍ മല കയറിയത്.
കനത്ത സുരക്ഷാസംവിധാനമാണ് സംഘത്തിനു വേണ്ടി പോലീസ് ഒരുക്കിയത്. പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളില്‍ അധിക പോലീസ് സേനയെ വിന്യസിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After being denied, 4 transgenders visit Sabarimala, Sabarimala Temple, News, Trending, Police, Visit, Protection, Protesters, Religion, Kerala.
Powered by Info News For You

Comments
Post a Comment