നൗഷാദ് അഹമ്മദിന്റെ കുഞ്ഞുങ്ങള്‍ ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങും
കായംകുളം: (www.kvartha.com 21.12.2018) അകാലത്തില്‍ വിട്ടുപിരിഞ്ഞ നൗഷാദ് അഹമ്മദിന്റെ കുഞ്ഞുങ്ങള്‍ ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങും. ജമാഅത്തെ ഇസ്ലാമിയും പീപ്പിള്‍സ് ഫൗണ്ടേഷനും നേതൃത്വം നല്‍കിയാണ് കുഞ്ഞുങ്ങള്‍ക്ക് തണലൊരുക്കിയത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളിലൂടെ പച്ചക്കറി വില്‍പ്പന നടത്തി ശ്രദ്ധേയനായ നൗഷാദ് അഹമ്മദ് തമിഴ്‌നാട്ടിലുണ്ടായ അപകടത്തില്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്.
സ്വന്തമായി ഒരു സെന്റ്് ഭൂമി പോലും സമ്പാദ്യമായി ഇല്ലാതിരുന്ന കുടുംബം വാടക വീടുകളിലാണ് കഴിഞ്ഞിരുന്നത്. നൗഷാദിന്റെ മരണത്തോടെ പ്രാരാബ്ദത്തിലായി വാടക നല്‍കാനും നിത്യവൃത്തിക്കും വകയില്ലാതെ വിഷമിച്ച ഘട്ടത്തിലാണ് ഇവരുടെ പുനരധിവാസത്തിന്റെ നേതൃത്വം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. മൂന്ന് സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് വീട് നിര്‍മിച്ച് നല്‍കിയത്.
നന്മകള്‍ തമസ്‌കരിക്കപ്പെടുന്ന പുതിയ കാലത്ത് കൂട്ടായ്മകളിലൂടെ തണലൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് താക്കോല്‍ കൈമാറ്റ സമ്മേളനം ഉദ്ഘാടനം ചെയ്ത യു. പ്രതിഭ എം. എല്‍. എ പറഞ്ഞു. ഉദാത്ത മാതൃകകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. സ്വന്തം കാലുകളില്‍ കെട്ടിയ ചങ്ങലകള്‍ അലങ്കാരമായി കാണുന്ന പുതിയ സാമൂഹിക സാഹചര്യങ്ങളെ ഇത്തരം പ്രവര്‍ത്തനങ്ങളാല്‍ മറികടക്കാന്‍ നമ്മള്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പത്തിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരന്‍ പഠനോപകരണ വിതരണവും നഗരസഭ കൗണ്‍സിലര്‍ കെ.പി. കൃഷ്ണകുമാരി തൊഴില്‍ പദ്ധതിയുടെ പ്രഖ്യാപനവും പഞ്ചായത്ത് അംഗം കെ. കൃഷ്ണപിള്ള വസ്തു ഉടമസ്ഥാവകാശ കൈമാറ്റവും നിര്‍വഹിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല ജനറല്‍ സെക്രട്ടറി നവാസ് ജമാല്‍, സെക്രട്ടറി ഡോ. ഒ. ബഷീര്‍, ഏരിയ പ്രസിഡന്റ് എസ്. മുജീബ് റഹ്മാന്‍, സെക്രട്ടറി എ. നാസര്‍, മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കണ്‍വീനര്‍ അഷറഫ് കാവേരി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം കെ.എ. വാഹിദ്, ബൈത്തുഷാരിഖ സെക്രട്ടറി പി.ഇ. അബൂബക്കര്‍, പ്രൊജക്ട് കണ്‍വീനര്‍ മുബീര്‍ എസ്.ഓടനാട് എന്നിവര്‍ സംസാരിച്ചു.
Image: Represented

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Noushad Ahamad family built new house, News, Local-News, House, Social Network, Accidental Death, Inauguration, Kerala.

Powered by Info News For You

Comments
Post a Comment