പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷത്തോളം പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയായപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 19.12.2018)  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷത്തോളം പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയായപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. ബാറഡുക്കയിലെ പ്രകാശനെ (28)യാണ് പോലീസ് അറസ്റ്റു ചെയ്തത്.

2012 മുതല്‍ പ്രതി 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയതിനാല്‍ വനിതാ സെല്ലില്‍ നല്‍കിയ പരാതി പിന്‍വലിച്ചിരുന്നു. എന്നാല്‍ യുവാവ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും വഞ്ചിക്കുകയും ചെയ്തതോടെ യുവതി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Molestation case accused arrested, Badiyadukka, Molestation, Arrest, Kasaragod, News.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Molestation case accused arrested, Badiyadukka, Molestation, Arrest, Kasaragod, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?