കാസര്‍കോട് സ്വദേശിയായ യുവാവ് സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
ദമ്മാം (www.evisionnews.co): കാസര്‍കോട് സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലംപാടിയിലെ മേനത്ത് മാഹിന്‍- ഖമറുന്നിസ ദമ്പതികളുടെ മകന്‍ മയാസ് മേനത്താ (30)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ നെഞ്ചുവേദനയനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍ ഖോബാറിലെ അല്‍ മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിയോടെയായിരുന്നു മരണംസംഭവിച്ചത്.
സൗദിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഭാര്യ: തസ്ലീന. ഏകമകള്‍ മേഹ (രണ്ടുവയസ്).
Powered by Info News For You

Comments
Post a Comment