'മുത്താണ് ഖത്തര്‍'; ദേശീയദിനത്തോടനുബന്ധിച്ച് മലയാളി തയ്യാറാക്കിയ 'ലൂലു യാ ഖത്തര്‍' യൂട്യൂബില്‍, വീഡിയോ കാണാം

ദോഹ: (www.kvartha.com 18/12/2018) ദേശീയദിനത്തോടനുബന്ധിച്ച് മലയാളി തയ്യാറാക്കിയ 'ലൂലു യാ ഖത്തര്‍' എന്ന വീഡിയോ ഗാനം യൂട്യൂബില്‍ വൈറലാകുന്നു. 'മുത്താണ് ഖത്തര്‍' എന്ന് അര്‍ഥം വരുന്ന ലൂലു യാ ഖത്തര്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നിരവധി പേരാണ് യൂട്യൂബിലൂടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത്.

20 വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ കുട്ടമശ്ശേരി മുണ്ടേത്ത് സിറാജ് ആണ് അഞ്ചര മിനുട്ട് ദൈര്‍ഘ്യമുള്ള ആല്‍ബം തയാറാക്കിയിരിക്കുന്നത്. അറബി, മലയാളം, ഹിന്ദി ഭാഷകള്‍ കൂട്ടിയോജിപ്പിച്ചാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

News, Doha, Gulf, Video, YouTube, Lulu Ya Qatar released in You tube, Watch video

ഉംസൈദ്, സൂഖ് വാഖിഫ്, വഖ്‌റ പാര്‍ക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. മിറര്‍ ആര്‍ട്‌സ് ഗ്രൂപ്പ് ആണ് കാമറ നിര്‍വഹിച്ചിരിക്കുന്നത്. രചനയും സംഗീതവും സംവിധാനവും സിറാജിന്റേതാണ്. ചെറുപ്പം മുതലേ കലാരംഗത്തുള്ള സിറാജ് നാട്ടില്‍ നാടകമേഖലയില്‍ അടക്കം പ്രവര്‍ത്തിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Doha, Gulf, Video, YouTube, Lulu Ya Qatar released in You tube, Watch video



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?