മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് കൈമാറി

ഭോപ്പാല്‍:(www.kvartha.com 12/12/2018) മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് കൈമാറി. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേലിന് കത്ത് നല്‍കിയത്. ബുധനാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ എത്തിയാണ് കമല്‍നാഥ് കത്ത് കൈമാറിയിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാനായി സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും കമല്‍നാഥ് അവകാശപ്പെട്ടു. 121 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചുവെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സലൂജ വ്യക്തമാക്കി.

 News, Bhoppal, National, Congress, Madya Pradesh, In swift move, Congress seeks to meet Governor in Madhya Pradesh


230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാണ്. കോണ്‍ഗ്രസിന് സ്വതന്ത്ര എംഎല്‍എമാരും ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കേവലഭൂരിപക്ഷത്തിനുവേണ്ട 116 എന്ന നേട്ടം മറികടക്കാന് കോണ്‍ഗ്രസിനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Bhoppal, National, Congress, Madya Pradesh, In swift move, Congress seeks to meet Governor in Madhya Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?