മലചവിട്ടാന്‍ വ്രതമെടുത്ത കുട്ടിയെ ചെരുപ്പ് ധരിക്കാത്തതിന് മര്‍ദിച്ചെന്ന് പരാതി; അധ്യാപകനെതിരെ പ്രതിഷേധം

ചെന്നൈ:(www.kvartha.com 04/12/2018) മലചവിട്ടാന്‍ വ്രതമെടുത്ത കുട്ടിയെ ചെരുപ്പ് ധരിക്കാത്തതിന് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ അധ്യാപകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്തെ സ്വകാര്യ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെതിരെയാണ് പരാതി ഉയര്‍ന്നത്. അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ജോലിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മര്‍ദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പിതാവും വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

ഒരു വിഭാഗം അധ്യാപകരും നാട്ടുകാരും പ്രധാന അധ്യാപകന് പിന്തുണയുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പോലീസും സ്‌കൂള്‍ അധികൃതരും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്.

News, Chennai, National, Complaint, Student, Father, Student Observing ‘Vratham’ for Sabarimala Visit Thrashed by Headmaster for Not Wearing Footwear

അതേസമയം, പാദരക്ഷയില്ലാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ സ്‌കൂള്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാലാണ് കുട്ടിയെ ശിക്ഷിച്ചതെന്നുമാണ് പ്രധാന അധ്യാപകന്റെ വാദം. താന്‍ സ്‌കൂള്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ അധ്യാപകനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Complaint, Student, Father, Student Observing ‘Vratham’ for Sabarimala Visit Thrashed by Headmaster for Not Wearing Footwear


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?