എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

കാസര്‍കോട്: (www.kasargodvartha.com 04.12.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ബെള്ളൂര്‍ വളവ് ഹൗസിലെ കാനക്കോട് അബ്ദുല്‍ ഖാദര്‍- സമീറ ദമ്പതികളുടെ മകള്‍ നഫീസത്ത് റാഫില (11) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
Endosulfan; 11 year old died, Kasaragod, Obituary, News, Endosulfan-victim, Nafeesath Rafila.

ചെറുപ്പത്തില്‍ തന്നെ കൈകാലുകള്‍ ശോഷിച്ച് ചലന ശേഷി നഷ്ടപ്പെട്ട് കിടപ്പിലായിരുന്നു. മൂത്ത സഹോദരന്‍ റഈസ് (14) വിദ്യാര്‍ത്ഥിയാണ്. ദമ്പതികളുടെ മറ്റൊരു കുട്ടി പ്രസവിച്ച ഉടനെ തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടത്. മകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ മൂലം അസുഖം ബാധിച്ചതോടെ ആറു വര്‍ഷം മുമ്പ് പിതാവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് സമീറയുടെ എതിര്‍ത്തോട്ടെ ബന്ധുവീട്ടിലായിരുന്നു താമസം. മരിച്ച കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചുവന്നിരുന്നു.

മൃതദേഹം എതിര്‍ത്തോട് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Endosulfan; 11 year old died, Kasaragod, Obituary, News, Endosulfan-victim, Nafeesath Rafila.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?