ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസുകാരിയെ മാളില്‍ മറന്നു; കുട്ടി കൂടെയില്ലെന്ന് അറിയുന്നത് പോലീസ് വിളിച്ചപ്പോള്‍ മാത്രം

കോഴിക്കോട്: (www.kvartha.com 10.12.2018) ഷോപ്പിങ് കഴിഞ്ഞുമടങ്ങിയ കുടുംബം അഞ്ചുവയസുകാരിയെ മാളില്‍ മറന്നു. എന്നാല്‍ വീട്ടിലെത്തിയിട്ടും തങ്ങള്‍ക്കൊപ്പം കുട്ടിയില്ലെന്ന കാര്യം ഇവര്‍ അറിഞ്ഞില്ല. പോലീസ് വിളിച്ചപ്പോള്‍ മാത്രമാണ് കൂടെ കുട്ടിയില്ലെന്ന കാര്യം ഇവര്‍ അറിയുന്നത്. ശനിയാഴ്ച രാത്രി ഹൈലൈറ്റ് മാളിലാണ് സംഭവം.

വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11 മണിയോടെ മാള്‍ അടയ്ക്കുമ്പോഴാണ് കുട്ടിയെ മാളില്‍ കണ്ടത്. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. പോലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്റെ പേരുമാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് വിവിധ പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടു. ഒടുവില്‍ കുറ്റിയാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിക്കുകയും അദ്ദേഹവുമായി ബന്ധപ്പെടുകയുമായിരുന്നു.

Five year old missing girl found mall, Kozhikode, News, Local-News, Humor, Police, Phone call, Kerala

പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. എന്നാല്‍ മാതാവ് സംഭവങ്ങളൊന്നും അറിഞ്ഞുമില്ല. പോലീസ് കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്‌റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Five year old missing girl found mall, Kozhikode, News, Local-News, Humor, Police, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?