വനിതാ മതില്‍: എന്‍.എസ്.എസ് വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി ജി. സുധാകരന്‍

(www.evisionnews.co) സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഷയത്തില്‍ എന്‍.എസ്.എസ് വീണ്ടുവിചാരം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സര്‍ക്കാരിനോടുള്ള എതിര്‍പ്പില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറണം. മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാരമ്പര്യം സുകുമാരന്‍ നായര്‍ക്ക് ഓര്‍മ്മ വേണമെന്നും ജി.സുധാകരന്‍ പറഞ്ഞു.
വനിതാ മതിലിനെ എതിര്‍ക്കുന്ന സമീപനമാണ് എന്‍.എസ്.എസ് സ്വീകരിച്ചത്. ശബരിമല കര്‍മ്മസമിതി നടത്തിയ അയ്യപ്പജ്യോതി പരിപാടിക്ക് എന്‍.എസ്.എസ് പിന്തുണ നല്‍കിയിരുന്നു.
അതേസമയം, വനിതാ മതിലില്‍ അമ്പതുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നവോത്ഥാനവും മാനുഷികമൂല്യങ്ങളും പരിഗണിക്കുമ്പോള്‍ എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയും വര്‍ഗീയതയും ഇളക്കി വിട്ട് വനിതാമതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുവാണ്. വനിതാമതിലിന് കക്ഷിരാഷ്ട്രീയ പരിഗണനയില്ല, മനുഷ്യന്റെ പ്രശ്‌നമെന്ന നിലയ്ക്ക് ഏതു സംഘടനയ്ക്കും പങ്കെടുക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Powered by Info News For You
Comments
Post a Comment