ക്രിസ്മസ്, പുതുവത്സരാഘോഷം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി
തിരുവനന്തപുരം: (www.kvartha.com 04/12/2018) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജ മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, മയക്കുമരുന്ന് കടത്ത്, വില്‍പ്പന, ഉത്പാദനം എന്നിവ തടയുകയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം.
ബുധനാഴ്ച ജനുവരി അഞ്ചു വരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവായി കണക്കാക്കിയുള്ള നടപടികളാണ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് മുഹമ്മദ് ഉബൈദ് അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്ത് തുറന്നു. ബാര്‍ ഹോട്ടലുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ആയുര്‍വേദ വൈദ്യശാലകള്‍, കള്ളുഷാപ്പുകള്‍ തുടങ്ങിയ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അതിര്‍ത്തികളിലൂടെ സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്നു കടത്ത് എന്നിവ തടയുന്നതിന് ബോര്‍ഡര്‍ പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
വ്യാജമദ്യ ഉത്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈന്‍, അരിഷ്ടം നിര്‍മാണം, വിതരണം, ബേക്കറികള്‍, മറ്റു സ്ഥാപനങ്ങള്‍ വഴിയുള്ള അനധികൃത വൈന്‍ വില്‍പ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചും മയക്കുമരുന്ന് വില്‍പ്പന സംബന്ധിച്ചുമുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ജില്ലാ കണ്‍ട്രോള്‍ റൂം 1800 425 1727, 0471 2473149, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 0471 2312418, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് തിരുവനന്തപുരം 0471 2348447, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് നെയ്യാറ്റിന്‍കര 0471 2222380, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് നെടുമങ്ങാട് 0472 2802227, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ആറ്റിങ്ങല്‍ 0470 2622386, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് വര്‍ക്കല 0470 2692212, എക്‌സൈസ് ചെക്‌പോസ്റ്റ് അമരവിള 0471 2221776.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Xmas, New Year celebration: Excise Enforcement ready to action

Powered by Info News For You

Comments
Post a Comment