ഫേസ്ബുക്കുവഴി വലയിലാക്കി പീഡിപ്പിച്ച നിരവധി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ വഴി പുറത്തെത്തി; ജിന്‍സുവിന്റെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും പോലീസ് വീണ്ടും പരിശോധിക്കും
കോട്ടയം: (www.kvartha.com 12.12.2018) ഫേസ്ബുക്കുവഴി വലയിലാക്കി പീഡിപ്പിച്ച നിരവധി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുക്കള്‍ വഴി പുറത്തെത്തി. ഇതേ തുടര്‍ന്ന് കല്ലറ പെരുന്തുരുത്ത് ജിന്‍സുവിന്റെ (24) കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും പോലീസ് വീണ്ടും പരിശോധിക്കും. മുപ്പതിലധികം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെയും യുവതികളുടെയും നാല്‍പതോളം നഗ്‌നചിത്രങ്ങള്‍ നേരത്തെ കമ്പ്യൂട്ടറില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
ഇതിനിടെ കഴിഞ്ഞദിവസം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ ജിന്‍സുവിനെ ബുധനാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോവും. കൂടാതെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു. നഗ്‌നഫോട്ടോകളും വീഡിയോകളും മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോയെന്നാവും പോലീസ് പ്രധാനമായും പരിശോധിക്കുക.
ഡിസംബര്‍ അഞ്ചാം തീയതിയാണ് കടുത്തുരുത്തി എസ്.ഐ എസ്.ശ്യാംകുമാര്‍ ജിന്‍സുവിനെ അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോടും യുവതികളോടും പ്രണയം നടിച്ച് വശത്താക്കി ഇവരുടെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെടുന്ന ജിന്‍സു ഇത് ഫോണില്‍ റെക്കാര്‍ഡ് ചെയ്യും.
നഗ്‌നചിത്രം കിട്ടിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. ഓപ്പറേഷന്‍ ഗുരുകുലം ടീമാണ് രണ്ടു വര്‍ഷത്തോളം നടന്ന പീഡനവിവരം പുറത്തുകൊണ്ടുവന്നത്. പെണ്‍കുട്ടികള്‍ പലരും പീഡനത്തിന് വിധേയമായിട്ടുണ്ടെങ്കിലും ഇതുവരെ രണ്ട് പേര്‍ മാത്രമാണ് പരാതിനല്‍കിയിട്ടുള്ളത്.

Keywords: Police again check Jinsu computer and mobile phone, Kottayam, Crime, Criminal Case, Police, Arrested, Court, Mobile Phone, Facebook, Social Network, Kerala.
Powered by Info News For You

Comments
Post a Comment